സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4500 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. പവന് വില 36,000 രൂപയാണ്. കഴിഞ്ഞ ദിവസം സ്വര്ണവില പ്രതിമാസ റെക്കോര്ഡിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിലയില് ഇടിവുണ്ടായിരിക്കുന്നത്.
36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്ണവില. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്ന്ന നിരക്കായിരുന്നു ഇത്. ജൂലൈ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വര്ണത്തിന് രേഖപ്പെടുത്തിയത്. 35,200 രൂപയായിരുന്നു പവന്റെ ജൂലൈ ഒന്നിലെ വില.
ഇന്ത്യയിലെ സ്‌പോട്ട് ഗോള്ഡ് വില കഴിഞ്ഞ ദിവസം ഉയര്ന്നിരുന്നു. 0.02 ശതമാനത്തിന്റെ വര്ധനയാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള് ഉയര്ന്ന ശരാശരിയിലാണ് ഇന്ത്യയിലെ സ്‌പോട്ട് ഗോള്ഡ് വില. ആഗോള വിപണിയിലും സ്വര്ണവില ഉയര്ന്നു. 0.18 ശതമാനം ഉയര്ന്ന് ട്രോയ് ഔണ്‌സിന് 1816.7 ഡോളറായാണ് വില വര്ധിച്ചത്.