ഐശ്വര്യ കേരള യാത്രക്ക് മാനന്തവാടിയില്‍ ഊഷ്മള സ്വീകരണം

0

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് മാനന്തവാടിയില്‍ ഊഷ്മള സ്വീകരണം.പിണറായി സര്‍ക്കാര്‍ വയനാടന്‍ ജനതയെ വഞ്ചിച്ചെന്നും വയനാടിന്റെ രക്ഷ യു.ഡി.എഫിലൂടെയെന്നും ചെന്നിത്തല.യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്നും ജാഥയ്‌ക്കെതിരെ കേസെടുത്തതുകൊണ്ടൊന്നും തോല്‍പ്പിക്കാനാവില്ലെന്നും ചെന്നിത്തല.

 

ഗാന്ധി പാര്‍ക്കില്‍ നിന്നും തുറന്ന വാഹനത്തില്‍ ചെന്നിത്തലയേയും യു.ഡി.എഫ് നേതാക്കളെയും ബാന്റെ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് പൊതുയോഗവേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്.സി.പി.എം നെയും ബി.ജെ.പി.യേയും നിശിത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രസംഗം.സി.പി.എം. വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുമ്പോള്‍ ബി.ജെ.പി.അതിന് ഒത്താശ പാടുകയാണ്.ജില്ലയില്‍ രണ്ട് എം.എല്‍.എമാര്‍ സി.പി.എം ന് ഉണ്ടായിട്ടും വയനാടന്‍ ജനതയെ വഞ്ചിക്കുകയാണുണ്ടായത്.യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുമെന്നും മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.അഡ്വ: എന്‍.കെ.വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് സംസ്ഥാന നേതാക്കളായ എം.എം.ഹസ്സന്‍, സി.പി.ജോണ്‍, പി.കെ.ജയലക്ഷ്മി, അഡ്വ: ഫിലിപ്പ്, ജി.ദേവരാജന്‍ ,ലതിക സുഭാഷ് , ജില്ലാ നേതാക്കളായ എന്‍.ഡി.അപ്പച്ചന്‍, സി.മമ്മൂട്ടി, പി.പി.എ കരീം, എം.എ.ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു.പൊതുയോഗത്തിന് മുന്നോടിയായി രമേശ് ചെന്നിത്തല മാനന്തവാടിയിലെ പൗരപ്രമുഖരുമായി പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!