നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാകുന്നതിനിടെ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ യുഡിഎഫ് നേതൃത്വം നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തും. നാളെ വയനാട്ടിലെ വിവിധ പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് രാഹുലിന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് മുസ്ലീം ലീഗ് നേതൃത്വത്തില്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക . ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം മുസ്ലീംലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി,കെ പി എ മജീദ് , ഇടി മുഹമ്മദ് ബഷീര്‍ ,പിവി അബ്ദുള്‍ വഹാബ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക