കൊവിഡ് പടരുന്നു: കേരളം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാമുന്നറിയിപ്പ്

0

കേരളം ഉള്‍പ്പെടെ എട്ട്സംസ്ഥാനങ്ങള്‍ കോവിഡ് പടരുന്നതില്‍ അതിജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളില്‍ പകര്‍ച്ച തടയാന്‍ മുന്‍കരുതല്‍ നടപടി വേണമെന്ന് കേന്ദ്രം. മാര്‍ച്ച് മുതല്‍ രാജ്യത്ത് കോവിഡ് തോത് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രോഗബാധ നിരക്ക് ഈ ആഴ്ച 5.5 ആണ്. കേരളത്തിന് പുറമെ, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചത്.കഴിഞ്ഞ ആഴ്ച ഇത് 4.7 ആയിരുന്നു. ഇന്നലെ മാത്രം രാജ്യത്ത് 11,692 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 19 പേര്‍ ആദ്യമായി കോവിഡ് ബാധിച്ചവരാണ്

 

Leave A Reply

Your email address will not be published.

error: Content is protected !!