അരിക്കും മറ്റും 5% ജിഎസ്ടി നടപ്പാക്കില്ല: മുഖ്യമന്ത്രി

0

ചെറുകിട കച്ചവടക്കാരും കുടുംബശ്രീ ഉള്‍പ്പെടെ ചെറുകിട ഉല്‍പാദകരും പാക്ക് ചെയ്തു വില്‍ക്കുന്ന അരിക്കും പയര്‍ ഉല്‍പന്നങ്ങള്‍ക്കുമടക്കം ജിഎസ്ടി വര്‍ധിപ്പിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്കു കാരണമാകുന്ന ജിഎസ്ടി നിരക്കുവര്‍ധന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിവര്‍ധനയ്ക്കും സംസ്ഥാനം എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്നും ആഡംബര സാധനങ്ങളുടെ നികുതിയാണു വര്‍ധിപ്പിക്കേണ്ടതെന്നുമാണു കേരളത്തിന്റെ നിലപാട്. ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളിലും ജിഎസ്ടി നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ക്കു മേല്‍ ചുമത്തിയ 5% നികുതി കേരളത്തില്‍ നടപ്പാക്കില്ലെന്നു മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയിലും വ്യക്തമാക്കിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!