കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ. ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ഒന്നാം റാങ്ക് നേടിയ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ ഷോബിന്‍ മാത്യുവിന് വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എം.യു ഉലഹന്നാന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര, സണ്ണി തോമസ്, പി.എ.ഡിവന്‍സ്, സി.ഡി ബാബു, ബെന്നി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.