നിയമവാഴ്ച ഉറപ്പാക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. മനുഷ്യാവകാശ കമ്മീഷനും വയനാട് ജില്ലാ പോലീസും കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ കമ്മീഷന്‍ നടപടികളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ പരിപാടിയില്‍ അധ്യക്ഷനായിരുന്നു.സബ് ജഡ്ജ് കെ രാജേഷ് ക്ലാസെടുത്തു. ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സെമിനാറില്‍ പങ്കെടുത്തു.
എല്ലാ നിയമങ്ങളും മനുഷ്യരുടെയും അവകാശങ്ങളെ സംരക്ഷിക്കാന്‍ ഉള്ളതാണെന്നും, ഇതു ഉറപ്പാക്കലാണ് ഓരോ പോലീസ് ഉദ്യോഗസ്ഥരുടെയും കര്‍ത്തവ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരാളുടെ പേരില്‍ എഫ്‌ഐആര്‍ ഇടുന്നതോടെ അയാള്‍ കുറ്റവാളി ആവണമെന്നില്ല. കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളുടെ മനുഷ്യാവകാശവും സംരക്ഷിക്കാന്‍ പോലീസിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.