ചെടി മോഷ്ടിച്ച മൂന്ന് പേര്‍ പൊലീസ് പിടിയില്‍

0

സുല്‍ത്താന്‍ ബത്തേരി നഗരസൗന്ദര്യ വല്‍ക്കരണ ത്തിന്റെ ഭാഗമായി ഫുട്പാത്ത് കൈവരികളില്‍ സ്ഥാപിച്ച ചെടി മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. കേണിച്ചിറ മണല്‍വയല്‍ സ്വദേശികളായ എല്ലക്കൊല്ലി ശരത് (25), മാധവന്‍ ( 46), അതിരാറ്റുകുന്ന് അഭിലാഷ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച രാത്രിയില്‍ ഒട്ടോറിക്ഷയില്‍ എത്തിയ സംഘം ചുങ്കത്ത് ഫുട്പാത്ത് കൈവരിയില്‍ സ്ഥാപിച്ച ചെടി ചട്ടിയടക്കം മോഷ്ടിക്കുകയായിരുന്നു.

സംഘം ചെടി മോഷ്ടിക്കുന്നത് സിസിടിവിയില്‍ പതിയുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ പരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായതെന്ന് ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ ജി പുഷ്പ കുമാര്‍ പറഞ്ഞു. പൊലിസുകാരായ പി ആര്‍ കിഷോര്‍, പി എസ് പിയൂഷ്, പി കെ ചന്ദ്രന്‍, അനില്‍, ആഷ്‌ലി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!