സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, കേബിള്‍, ബ്രോഡ്ബാന്‍ഡ് എക്സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് രണ്ടാംദിനം. മേള ഇന്നലെ സഫാരി ടിവി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. നാളെ നമ്മുടെ തട്ടകം എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചനകളാണ് ഇത്തരം ഫെസ്റ്റുകള്‍ നല്‍കുന്നത് എന്ന് സന്തോഷ് ജോര്‍ജു കുളങ്ങര. ഫ്ളവേഴ്സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍, ബിബിസി സ്റ്റുഡിയോസ് സൗത്ത് ഏഷ്യ ഹെഡ് ഓഫ് ഡിസ്ട്രിബ്യൂഷന്‍ സുനില്‍ ജോഷി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.
3 ദിവസങ്ങളിലായി നടക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റില്‍ മാറുന്ന വിവര വിനിമയ, മാധ്യമ മേഖലയിലെ പ്രവണതകളും ഭാവി സാധ്യതകളും പുതു സാങ്കേതികതയും പരിചയപ്പെടുത്തുന്നു. കേരളത്തില്‍ 40 വയസ്സില്‍ താഴെയുള്ള 90% പേരും ടി വി കാണാറില്ലെന്നും എല്ലാവരും യൂട്യൂബിനെയാണ് ആശ്രയിക്കുന്നതെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. മാധ്യമങ്ങളുടെ ടെക്‌നോളജി ദിവസവും മാറിക്കൊണ്ടിരിക്കുകയാണെന്നും കാലത്തിനൊപ്പം നീങ്ങുക എന്നത് മാത്രം ആണ് നമുക്ക് ചെയ്യാനാവുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2030ല്‍ കേരളം 25% ത്തില്‍ അധികം വീടുകള്‍ അടഞ്ഞു കിടക്കുമെന്നും ഓള്‍ഡ് ഏജ് ഹോമുകള്‍ വര്‍ദ്ധിക്കുമെന്നും ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. യുവാക്കള്‍ എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് പോവുകയാണ്. കേരളത്തില്‍ അവര്‍ക്ക് നല്ല തൊഴിലുകിട്ടാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാന ചടങ്ങില്‍ സി ഒ എ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ധിഖ് അധ്യക്ഷത വഹിച്ചു. ഇീമജനറല്‍ സെക്രട്ടറി കെവി രാജന്‍ സ്വാഗതവും കേരള ഇന്‍ഫോ മീഡിയ സിഇഒ എന്‍ ഇ ഹരികുമാര്‍ നന്ദിയും പറഞ്ഞു.