വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: മോഷ്ടാവ് പിടിയില്‍

0

പാതയോരങ്ങളിലും ആരാധനാലയങ്ങള്‍ക്ക് സമീപവും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ സുല്‍ത്താന്‍ ബത്തേരി പൊലിസ് പിടികൂടി. തിരുവനന്തപൂരം പാങ്ങോട് സന്ധ്യ ക്വാട്ടേഴ്സില്‍ സനോഷ് ഗോപി (37)നെയാണ് ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സുല്‍ത്താന്‍ ബത്തേരിയിലെ അസംപ്ഷന്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥനക്കെത്തിയ വിശ്വസികള്‍ പള്ളിയുടെ സമീപത്തായി പാര്‍ക്ക് ചെയ്ത ഒരു ഒമനി കാറില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നും പണവും മൊബൈല്‍ ഫോണും അപഹരിച്ച സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തിലാണ് പ്രതി പിടിയിലായത്. മോഷണ രംഗം സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ പൊലിസ് പരിസരപ്രദേശത്തെ മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിച്ചാണ് പ്രതിയെ വലയിലാക്കിയത്.

റോഡരുകിലും ആരാധനാലങ്ങള്‍ക്ക് സമീപവും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കുത്തിതുറന്നാണ് മോഷണം നടത്തി വന്നത്. നിരവധി മോഷണ കേസിലും പ്രതിയായ ഇയാളുടെ പേരില്‍ തിരുവനന്തപൂരം മ്യൂസിയം പൊലിസ് സ്റ്റേഷനില്‍ നിലവില്‍ കേസുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്ക് രേഖകളില്ലാതെ താമസിക്കാന്‍ റൂം നല്‍കിയ ലോഡ്ജിനെതിരെ നടപടിയെടുക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ടതായും പൊലിസ് പറഞ്ഞു. ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ ജി പുഷ്പ കുമാര്‍, പൊലിസുകാരായ പി ആര്‍ കിഷോര്‍, പി എസ് പിയൂഷ്, പി കെ ചന്ദ്രന്‍, അനില്‍, ആഷ്‌ലി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!