കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ നിരവധിപേരുടെ മരണത്തിനും വന്‍ നാശനഷ്ടത്തിനും വഴിവച്ച സാഹചര്യം അന്തരീക്ഷത്തില്‍ രൂപപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. നിലവിലുളള സ്ഥിതി തുടര്‍ന്നാല്‍ 22 മുതല്‍ 24വരെ സംസ്ഥാനത്ത് കനത്തമഴയും അനുബന്ധ പ്രശ്‌നങ്ങളുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
കഴിഞ്ഞദിവസം ബെംഗളൂരുവില്‍ ഉണ്ടായതുപോലെ, ഏതുസമയത്തും ഏതുരീതിയിലും പ്രളയവും പ്രാദേശികമായി തീവ്ര മഴയ്ക്കും നാശത്തിനും സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. കുറഞ്ഞസമയത്തില്‍ വലിയതോതില്‍ കാര്‍മേഘപടലങ്ങള്‍ രൂപംകൊളളുന്ന രീതിയിലേക്ക് കാലാവസ്ഥ മാറിക്കഴിഞ്ഞു എന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഫലമായുളള മഴയും കാറ്റും റഡാറിന്റെയും പ്രവചനങ്ങള്‍ക്കും അപ്പുറമാണ്.
കഴിഞ്ഞവര്‍ഷം കോട്ടയം, ഇടുക്കി ജില്ലകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഈ കാലയളവിലുണ്ടായ അതിതീവ്ര മഴയിലും മിന്നല്‍പ്രളയത്തിലും 21 പേരാണ് മരിച്ചത്. ഏതാണ്ട് 70 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പിന്നീട് ചുഴലിയാവുകയും ഒപ്പം അറബിക്കടലില്‍ ചക്രവാതചുഴിയും ശക്തമായതിന്റെ ഫലമായിരുന്നു കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ ഉണ്ടായ പ്രളയമഴ. കാലവര്‍ഷം അവസാനിക്കാനിരിക്കേ അന്ന് അന്തരീക്ഷത്തിലുണ്ടായ മര്‍ദ്ദങ്ങള്‍ അതിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഇതിനിടെ തുലാവര്‍ഷക്കാറ്റും എത്തിയിരുന്നു എന്നാല്‍ കാലവര്‍ഷം പിന്‍വാങ്ങിയതുമില്ല. ഇത്തവണയും ഏതാണ്ട് അതേ സ്ഥിതിലേയ്ക്കുതന്നെ അന്തരീക്ഷം മാറാനുള്ള സാധ്യതയാണ് കാലാവസ്ഥ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
ചുഴലി സാധ്യതയേറ്റി ന്യൂനമര്‍ദ്ദം
ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്പെട്ട ന്യൂനമര്‍ദ്ദം, അന്തരീക്ഷത്തില്‍ പെട്ടെന്നൊരു മാറ്റമുണ്ടായില്ലെങ്കില്‍ ചുഴലിയായി മാറും. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി ശ്രീലങ്കയ്ക്കുസമീപം ബംഗാള്‍ സമുദ്രത്തിലേയ്ക്ക് നീങ്ങുന്നതായാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. രണ്ടും ചേര്‍ന്ന് ചുഴലി അതിശക്തമായാല്‍ കേരളത്തില്‍ തീവ്രമഴയുണ്ടായേക്കും.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരിക്കും അതിന്റെ ആഘാതം കൂടുതലുണ്ടാകാന്‍ സാധ്യത. അതിനാല്‍, കരുതിയിരിക്കാനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലെ മലയോരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. ഒന്നരമണിക്കൂര്‍ വരെ ഒരിടത്തു പെയ്യുന്ന കനത്തമഴയില്‍ മേല്‍മണ്ണും വേരുപടലുകളും വരെ താറുമാറാകുന്ന സ്ഥിതിയുണ്ട്. മഴ അടുത്തദിവസങ്ങളില്‍ തെക്കന്‍ഭാഗങ്ങളിലേയ്ക്കു മാറിയേക്കും. ഇതിനോട് സാമ്യമുളള സ്ഥിതിയാണ് തമിഴ്‌നാട് അന്തരീക്ഷത്തിലുമുളളത്.
മറ്റു ദക്ഷിണസംസ്ഥാനങ്ങളില്‍ നിന്ന് കാലവര്‍ഷം ഏതാണ്ട് പിന്‍വാങ്ങിയെങ്കിലും ചുഴലിയും ചക്രവാതവും കാരണം കേരളത്തില്‍ അത് വീണ്ടും സജീവമാകാനുള്ള സാധ്യതയും തള്ളാനാകില്ല. തുലാവര്‍ഷം അനുഭവപ്പെട്ടു തുടങ്ങിയതായി കേന്ദ്രകാലാവസ്ഥകേന്ദ്രം(ഐഎംഡി) നിരീക്ഷിക്കുന്നുണ്ടെങ്കിലും സ്വകാര്യ കാലാവസ്ഥാ ഏജന്‍സികളും മറ്റ് ഗവേഷകരും അതിനോട് യോജിക്കുന്നില്ല.
പരമ്പരാഗത വ്യവസ്ഥയനുസരിച്ച് ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ ലഭിക്കുന്ന മഴ തുലാവര്‍ഷത്തിന്റെ അക്കൗണ്ടിലാണ് ഐഎംഡി ചേര്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം കാലവര്‍ഷവും തുലാവര്‍ഷവും ചേര്‍ന്നുണ്ടായ സങ്കീര്‍ണമായ സ്ഥിതിവിശേഷത്തില്‍ അധികൃതര്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഇത്തവണത്തെ കാലവര്‍ഷത്തില്‍ കാസര്‍കോടാണ് സാധാരണതോതില്‍ മഴ ലഭിച്ചത്. ഏറ്റവും കുറവ് തിരുവനന്തപുരത്തും 30%.
തുലാവര്‍ഷക്കാലയളവായി കണക്കാക്കുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ ഇതുവരെ ഇടുക്കിയില്‍ 25 % തിരുവനന്തപുരത്ത് 36 %, വയനാട് 25 % വും അധികമഴ ലഭിച്ചു. കൂടുതല്‍ കാസര്‍കോട് 66 %. തൊട്ടടുത്ത് തൃശൂരാണ് 64 %. മാറ്റങ്ങളൊന്നുമുണ്ടായില്ലെങ്കില്‍, ബംഗാള്‍ ഉള്‍ക്കടലിലെ മര്‍ദ്ദം ശക്തമായ ചുഴലിയായാല്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രത്യേകിച്ച്, തെക്കുഭാഗത്തെ സ്ഥിതിമോശമായേക്കുമെന്നാണ് നിരീക്ഷണം. വന്‍തോതില്‍ ഈര്‍പ്പവും അന്തരീക്ഷത്തിലെത്തുമെന്നും വിദഗ്ധര്‍ പറയുന്ന