കേരള ബജറ്റ് 2022: പ്രഖ്യാപനങ്ങള്‍

0

 

ഇന്ന് രാവിലെ 9 മണിയോടെയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചത്. കാലാവസ്ഥാ വ്യാതിയാനത്തിന്റയേും, പ്രകൃതി ദുരന്തങ്ങളുടേയും ഭീണി മാറിവരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്റെ മനസമാധാനം കെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു.

ഹിരോഷിമയുടേയും നാഗാസാക്കിയുടേയും ഓർമ സാധാനത്തിനായി പ്രവർത്തിക്കാൻ നമ്മെ ഓർമിപ്പിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഞാൻ ബലത്തിനാളല്ല എന്ന് പറഞ്ഞ് മാറി നിൽക്കരുത്. അങ്ങനെയൊരു നല്ല കാര്യത്തിന് വേണ്ടി ആയിക്കൊള്ളട്ടെ 2022-23 സംസ്ഥാന ബജറ്റിലെ ആദ്യ പ്രഖ്യാപനമെന്ന് ധനമന്ത്രി പറഞ്ഞു.

ബജറ്റ് അവതരണത്തിന് ശേഷം സഭ പിരിഞ്ഞു: ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച വീണ്ടും ചേരും

ബജറ്റ് അവതരണത്തിന് ശേഷം രേഖകള്‍ ധനമന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു

രണ്ട് മണിക്കൂര്‍ പതിനഞ്ച് മിനിറ്റ നീണ്ട ബജറ്റ് പ്രസംഗം

രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി
പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി
മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി

നികുതി വര്‍ധനയിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു
ഭൂമിന്യായവിലയിലെ അപാകതകള്‍ പരിഹരിക്കും

വൈനും മറ്റു ചെറുലഹരി പാനീയങ്ങളും പഴവര്‍ഗങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ എക്‌സൈസ് പദ്ധതിയിടുന്നുണ്ട്.

തിരുവല്ല, ചിറ്റൂരിലേയും ഷുഗര്‍ ഫാക്ടറികള്‍ സ്ഥാപിക്കും.
എക്‌സൈസ് വകുപ്പിന്റെ നവീകരണത്തിന് 10 കോടി. വിമുക്തിക്ക് 1.8 കോടി.
അഗ്‌നിരക്ഷാസേനയുടെ ആധുനീകരണത്തിന് 77 കോടി
ജയിലുകളുടെ നവീകരണത്തിന് 13 കോടി

80 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാരുടെ ലൈഫ് മസ്റ്ററിംഗ് വീട്ടിലെത്തി ചെയ്യും . ഇതോടെ ഇവര്‍ക്ക് ട്രഷറിയില്‍ നേരിട്ടെത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഒഴിവാക്കും

കോവിഡിന് മുന്‍പുള്ള രീതിയിലേക്ക് ലോട്ടറി വില്‍പ്പനയും ഘടനയും മാറ്റും

ലൈഫ് വഴി ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത വീടുകള്‍ കൂടി നിര്‍മ്മിക്കും. 2909 ഫ്‌ലാറ്റുകളും ഈ വര്‍ഷം ലൈഫ് വഴി നിര്‍മ്മിക്കും
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി – 10 കോടി
യുക്രെയ്‌നില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ഥികള്‍ക്ക് സഹായം
ഇവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും ഇടപെടാനും നോര്‍ക്കയില്‍ പ്രത്യേക സമിതി: ഇതിനായി 10 കോടി
പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ അലവന്‍സ് വര്‍ധിച്ചു
ട്രാന്‍സ് ജനറ്റര്‍മാരുടെ മഴവില്ല് പദ്ധതിക്ക് 5 കോടി
വയോജനങ്ങള്‍ക്കായുള്ള വയോമിത്രം പദ്ധതിക്ക് 27 കോടി
അങ്കണവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തും, ആഴ്ചയില്‍ രണ്ട് ദിവസം നല്‍കും : പദ്ധതിക്ക് 65 കോടി
ഇടുക്കി ചില്‍ഡ്രന്‍സ് ഹോം നിര്‍മ്മാണത്തിന് 3 കോടി

മെഡി.കോളേജുകളുടേയും തിരുവനന്തപുരത്തെ ഓഫ്താല്‍മോള്‍ജി ഇന്‍സ്റ്റിറ്റ്ട്യൂനിമായി 287 കോടി
ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് 30 കോടി

തോന്നയ്ക്കലില്‍ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്‌സീന്‍ ?ഗവേഷണത്തിനുമായി അന്‍പത് കോടി
സാമൂഹികപങ്കാളത്തതതോടെ ക്യാന്‍സര്‍ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി

തിരുവനന്തപുരം ആര്‍സിസിക്ക് 81 കോടി; സംസ്ഥാന സെന്ററായി സ്ഥാപനത്തെ ഉയര്‍ത്തും
കൊച്ചി ക്യാന്‍സര്‍ സെന്ററിന് 14.5 കോടി
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 427 കോടി ചിലവഴിച്ച് രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നു. 28 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചു.പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി അഞ്ച് കോടി

എഫ്.എല്‍.ടി.സികളായി ഉപയോഗിച്ച സ്‌പോര്‍ട്‌സ് സെന്ററുകളുടെ നവീകരണത്തിന് പദ്ധതി
വൈദ്യശാസ്ത്ര – പൊതുജനാരോഗ്യമേഖലയ്ക്ക് 2629 കോടി
പോളിടെക്‌നിക്ക് കോളേജുകളുടെ വികസനത്തിന് 42 കോടി
കെ ഡെസ്‌ക് പദ്ധതികള്‍ക്ക് 200 കോടി
ദേശീയആരോഗ്യമിഷന് 482 കോടി
ആയുര്‍വേദമിഷന് 10 കോടി

കൊട്ടാരക്കരയില്‍ കഥകളി പഠന കേന്ദ്രം തുടങ്ങും
പണ്ഡിറ്റ് കറുപ്പന്‍ സ്മാരകം ചെരാനെല്ലുരില്‍ സ്ഥാപിക്കും
സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം ഒരുക്കും
വൈക്കത്ത് പി ക്യഷ്ണപിള്ള സ്മാരകം സ്ഥാപിക്കും
കണ്ണൂരിലെ ചിറക്കല്ലില്‍ പ്രാചീന കവിയായ ചെറുശ്ശേരിയുടെ പേരില്‍ സാംസ്‌കാരികകേന്ദ്രം സ്ഥാപിക്കും
പുരാവസ്തുവകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് 19 കോടി

തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട്ടെ ആര്‍ട്ട് ഗാലറിക്കുമായി 28 കോടി
വിനോദം,വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി തൃശ്ശൂരില്‍ പുതിയ മ്യൂസിയം
സംസ്ഥാന ചലച്ചിത്ര വികസനത്തിന് 16 കോടി

മലയാള സിനിമ മ്യൂസിയം സ്ഥാപിക്കും
ചലച്ചിത്ര അക്കാദമിക്ക് 12 കോടി
തുഞ്ചത്ത് എഴുത്തച്ഛന്‍ ഗവേഷണകേന്ദ്രത്തിന് ഒരുകോടി
ചാവറയച്ഛന്‍ ഗവേഷണകേന്ദ്രത്തിന് ഒരു കോടി

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാന്‍ പദ്ധതി നടപ്പാക്കും. പ്രാരംഭ പ്രവര്‍ത്തനത്തിന് 100 കോടി വകയിരുത്തി

പൊതുവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിന് 70 കോടി
വിദ്യാഭ്യാസസ്ഥാപനങ്ങളെ ഭിന്ന ശേഷി സൗഹൃദമാക്കാന്‍ 15 കോടി രൂപ
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ കെട്ടിട നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങും
ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് 2 കോടി
ഹരിതക്യാംപസുകള്‍ക്കായി അഞ്ച് കോടി
മലയാളം സര്‍വകലാശാല ക്യാംപസ് നിര്‍മ്മാണത്തിനും ഫണ്ട് വകയിരുത്തി

കരയും കാടും കായലും കടലും ചേരുന്ന ടൂറിസം പദ്ധതികള്‍ കൊണ്ടുവരും. സമുദ്രയാത്രകള്‍ പ്രൊത്സാഹിപ്പിക്കാന്‍ കോവളം, കൊല്ലം,കൊച്ചി, ബേപ്പൂര്‍, മംഗലാപുരം, ഗോവ തുറമുഖങ്ങളെ ചേര്‍ത്ത് പുതിയ പദ്ധതി.

സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ തുടങ്ങും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി നിലവില്‍ വരും

ടൂറിസം മാര്‍ക്കറ്റിംഗിന് 81 കോടി
കാരവന്‍ പാര്‍ക്കുകള്‍ക്ക് 5 കോടി
ചാമ്പ്യന്‍സ് ബോട്ട് റൈസ് 12 സ്ഥലങ്ങളില്‍ നടത്തും

കെ റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്നും പ്രാഥമികമായി 2000 കോടി
ഇടുക്കി, വയനാട്, കാസര്‍കോട് എയര്‍ സ്ട്രിപ്പുകള്‍ക്ക് 4.5 കോടി: ഉഡാന്‍ പദ്ധതിയില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നു

ശബരിമല ഗ്രീന്‍ഫില്‍ഡ് വിമാനത്താവളത്തിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ രണ്ട് കോടി
ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റര്‍ – ചെറുവിമാന സര്‍വ്വീസുകള്‍ നടത്താനുള്ള എയര്‍സ്ട്രിപ്പ് സ്ഥാപിക്കും. പദ്ധതിക്കായി അഞ്ച് കോടി വകയിരുത്തി

ജലമെട്രോയ്ക്കും സാമ്പത്തിക സഹായം

നിലവിലുള്ള ഓട്ടോകള്‍ ഇ ഓട്ടോയിലേക്ക് വണ്ടിയൊന്നിന് 15000 രൂപ സബ്‌സിഡി നല്‍കും. പദ്ധതിയുടെ അന്‍പത് ശതമാനം ഗുണോഭക്താക്കള്‍ വനിതകളായിരിക്കും.
പതിനായിരം ഇഒട്ടോകള്‍ പുറത്തിറക്കാന്‍ സാമ്പത്തിക സഹായം
ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് അഞ്ച് കോടിയടക്കം മോട്ടോര്‍വാഹനവകുപ്പിന് 44 കോടി
സംസ്ഥാനത്തെ പൊതു ഗതാഗതെ വാഹനങ്ങളെ ജിപിഎസ് വഴി 24 മണിക്കൂറും നിയന്ത്രണത്തിലാക്കും

വരുമാനം വര്‍ധിപ്പിക്കാനും അനാവശ്യ ചെലവുകള്‍ തടഞ്ഞു കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി. കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി ഈ വര്‍ഷം ആയിരം കോടി കൂടി വകയിരുത്തി. ഡിപ്പോകളിലെ സൗകര്യം ഒരുക്കാന്‍ മുപ്പത് കോടി. കെഎസ്ആര്‍ടിസിയുടെ ഭൂമിയില്‍ അന്‍പത് പുതിയ ഇന്ധന സ്റ്റേഷനുകള്‍ കൂടി തുടങ്ങും. ദീര്‍ഘദൂര ബസുകള്‍ സിഎന്‍ജി, എന്‍എന്‍ജി, ഇലക്ട്രിക്കിലേക്ക് മാറ്റാന്‍ 50 കോടി അനുവദിക്കും

തിരുവനന്തപുരം അങ്കമാലി എംസി റോഡ് വികസനത്തിനും കൊല്ലം – ചെങ്കോട്ട റോഡിനുമായി കിഫ്ബി വഴി 1500 കോടി

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകള്‍ കണ്ടെത്തി വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടില്‍ നിന്നും ധനസഹായമായി 200 കോടി വകയിരുത്തും. ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ബൈപ്പാസുകള്‍ നിര്‍മ്മിക്കും. ഇങ്ങനെ ആറ് ബൈപ്പാസുകള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് വകയിരുത്തി.

അഴീക്കല്‍, കൊല്ലം, ബേപ്പൂര്‍,പൊന്നാനി തുറമുഖങ്ങള്‍ 41.5 കോടി
വിഴിഞ്ഞം കാര്‍ഗോ തുറമുഖം, തങ്കശ്ശേരി തുറമുഖത്തിനും 10 കോടി വീതം
ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി ഉയര്‍ത്താന്‍ രണ്ടരകോടി
ബേപ്പൂര്‍ തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 15 കോടി

തരിയാക്കിയ പ്ലാസ്റ്റിക് മാലിന്യം റോഡ് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കും.
റോഡ് നിര്‍മ്മാണത്തില്‍ തുടര്‍ന്നും നവീനസാങ്കേതിക വിദ്യ നടപ്പാക്കും

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് സ്ഥലമേറ്റെടുക്കാന്‍ ആയിരം കോടി
പുതിയ 6 ബൈപ്പാസുകളുടെ നിര്‍മ്മാണത്തിനായി 200 കോടി
പ്രളയം ബാധിച്ച് നശിച്ച പാലങ്ങള്‍ നിര്‍മ്മിക്കാന്‍ 92 കോടി അനുവദിച്ചു.
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207 കോടി
ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും 62 കോടി
ഗതാഗത കുരുക്കുള്ള ഇരുപത് ജംഗ്ഷന്‍ കണ്ടെത്തും
അന്താരാഷ്ട്ര നിലവാരത്തില്‍ സംസ്ഥാന പാതയ്ക്ക് സമീപം റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കാനുള്ള ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ പദ്ധതിക്ക് രണ്ട് കോടി

കെ ഫോണിന് 125 കോടി
സ്റ്റാര്‍ട്ട് അപ് മിഷന് 90.5 കോടി

സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ കൂടി സ്ഥാപിക്കും ഇതിനായി 16 കോടി വകയിരുത്തി

വെര്‍ച്വല്‍ ഐടി കേഡര്‍ രൂപീകരണത്തിന് 44 ലക്ഷം
ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 26 കോടി
ടെക്‌നോപാര്‍ക്കിന്റെ സമഗ്രവികസനത്തിന് 26 കോടി
ഇന്‍ഫോപാര്‍ക്കിന് 35 കോടി, സൈബര്‍ പാര്‍ക്കിന് 12 കോടി

കൈത്തറി – സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 140 കോടി
20 ചെറിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും
വിവരസാങ്കേതികമേഖലയ്ക്ക് 555 കോടി
ഇഗവേണ്‌സ് കേന്ദ്രത്തിന് 3.5 കോടി
ഡാറ്റാ സെന്റുകള്‍ക്ക് 53 കോടി
കെ സ്വാന് 17 കോടി

കെഎസ്‌ഐഡിസിക്ക് 113 കോടി
കാസര്‍ഗോഡ് കെഎസ്‌ഐഡിസിക്ക് 2.5 കോടി
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വ്യവസായ യൂണിറ്റുകള്‍ക്ക് രണ്ടരകോടി
കിന്‍ഫ്രയ്ക്ക് 332 കോടി

കാഷ്യൂ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് 6 കോടി
കാപ്പക്‌സിന് 4 കോടി
കാഷ്യു കള്‍ട്ടിവേഷന് 7.5 കോടി
കാഷ്യു ബോര്‍ഡി 7.8 കോടി
കശുവണ്ടി വ്യവസായത്തിലെ വിവിധ പദ്ധതികള്‍ക്കായി 30 കോടി

പദ്ധതിക്കായി ഇരുപത് കോടി അനുവദിച്ചു
പ്രാദേശിക വിപണികള്‍ക്ക് 7 കോടി
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആറര കോടി

ബഹുനില എസ്റ്റേറ്റുകളുടെ വികസനത്തിന് പത്ത് കോടി
ഇലക്ട്രോണിക്ക് ഹാര്‍ഡ് വെയര്‍ ഹബ്ബിന് 28 കോടി
ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് പത്ത് കോടി
ഒരു കുടുംബം ഒരു സംരംഭം പദ്ധതി 7 കോടി
വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും

വഴിയോരകച്ചവടക്കാര്‍ക്ക് വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പുഷ്‌കാര്‍ട്ട് ലഭ്യമാക്കും
ആഴക്കടല്‍മത്സ്യബന്ധനബോട്ടുകളില്‍ ഒരു കി.വാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കും

കിലയ്ക്ക് 33 കോടി
സിയാല്‍ കമ്പനിക്ക് 200 കോടി
കുട്ടനാട് വികസനത്തിന് 200 കോടി

ലോവര്‍ കുട്ടനാട് സംരക്ഷണപദ്ധതിക്ക് 20 കോടി
കുട്ടനാട്ടില്‍ കൃഷി സംരക്ഷണത്തിന് 54 കോടി
ആലപ്പുഴ,കോട്ടയം ജില്ലയിലെ വെള്ളപ്പൊക്കഭീഷണി തടയാനുള്ള പദ്ധതിക്ക് 33 കോടി

ഇടുക്കി,വയനാട്, കാസര്‍കോട് പാക്കേജിന് 75 കോടി
ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി
അനര്‍ട്ടിന് 44 കോടി

വനംവന്യജീവിവകുപ്പിന് 232 കോടി വകയിരുത്തി
വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സാമ്പത്തികസഹായം
മനുഷ്യവന്യ ജീവി സംഘര്‍ഷം തടയാന്‍ 25 കോടി : ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പടെ

ആധുനിക സംവിധാനങ്ങളോട് കൂടിയ കാര്‍ഷിക വിപണി എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു
എസ്.സി -എസ്,ടി സംഘങ്ങളുടെ ആധുനീകരണത്തിന് 14 കോടി വകയിരുത്തി

റംബൂട്ടാന്‍, ലിച്ചി,അവക്കാഡോ, മാം?ഗോസ്റ്റീന്‍ കൃഷി വ്യാപിപ്പിക്കും
തീരസംരക്ഷണത്തിന് നൂറ് കോടി
പൗള്‍ട്രി വികസനത്തിന് ഏഴര കോടി
മലപ്പുറം മൂര്‍ക്കനാട്ടെ പാല്‍പ്പൊടി നിര്‍മ്മാണകേന്ദ്രത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം തീരും

നെല്ലിന്റെ താങ്ങുവില കൂട്ടി
നെല്‍കൃഷി വികസനത്തിന് 76 കോടി
പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടി
മലയോര മേഖലകളില്‍ കോള്‍ഡ് സ്റ്റോറേജ് ചെയിന്‍ സ്ഥാപിക്കാന്‍ പത്ത് കോടി

പരിസ്ഥിതി ബജറ്റ് വരുന്നു
2023 മുതല്‍ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി

കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ ശുചിത്വ സാഗരം പദ്ധതിക്ക് 10 കോടി
പരിസ്ഥിതി സൗഹൃദ കെട്ടിട്ടനിര്‍മ്മാണത്തിനും ബന്ദല്‍ മാര്‍?ഗ്ങ്ങള്‍ പഠിക്കാനും മറ്റുമുള്ള ?ഗവേഷണത്തിന് പത്ത് കോടി

വാമനപുരം നദി ശുചീകരണത്തിന് രണ്ട് കോടി
അഷ്ടമുടി,വേമ്പനാട് കായല്‍ ശുചീകരണത്തിന് 20 കോടി
ശാസ്താംകോട്ട കായല്‍ ശുചീകരണത്തിന് ഒരു കോടി
ഡാമുകളില്‍ മണല്‍വാരലിന് യന്ത്രങ്ങള്‍ വാങ്ങാനായി പത്ത് കോടി അനുവദിച്ചു

വീടുകളില്‍ സോളാര്‍ പാനല്‍ വയ്ക്കുന്നതിന് വായ്പ എടുത്താല്‍ പലിശ ഇളവ്
സംസ്ഥാനത്തെ അന്‍പത് ശതമാനം ഫെറി ബോട്ടുകളും അടുത്ത അഞ്ച് വര്‍ഷത്തില്‍ സോളാറാക്കി മാറ്റും
പുതിയ വിളകള്‍ പരീക്ഷിക്കുവനായി തോട്ടം ഭൂമി നിയമം പരിഷ്‌കരിക്കും

അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കും ഇതിനായി 175 കോടി വകയിരുത്തി
പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി
മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിന് സിയാല്‍ മാത്യകയില്‍ കമ്പനി
ഭൂപരിഷ്‌ക്കരണ ലക്ഷ്യങ്ങള്‍ ബാധിക്കാതെ തോട്ട ഭൂമിയില്‍ പുതിയ വിളകള്‍ പരീക്ഷിക്കും
റബ്ബര്‍ സബ്‌സിഡിക്ക് അഞ്ഞൂറ് കോടി

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ പദ്ധതി
ചക്ക ഉത്പനങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ

തിരുവനന്തപുരത്ത് നടക്കുന്ന ആഗോള ശാസ്‌ത്രോത്സവത്തിന് നാല് കോടി വകയിരുത്തി

1000 കോടി ചിലവഴിച്ച് 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും
അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കാം
വ്യാവസായിക വളര്‍ച്ചക്ക് സ്വകാര്യ സഹകരണം വേണം

സ്ഥലമേറ്റെടുക്കാന്‍ 1000 കോടി
സ്ഥലമേറ്റെടുത്താല്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്ന് ധനമന്ത്രി
ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികള്‍

പദ്ധതിക്കായി 50 കോടി വകയിരുത്തി
അഭ്യസ്ഥതവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴിലുറപ്പാക്കാന്‍ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി

രാജ്യത്ത് ഈ വര്‍ഷം ആരംഭിക്കുന്ന 5ജി സര്‍വ്വീസ് കേരളത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കും
5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ കേരളം മുന്നിലെത്തും
ഇതിനായി 5ജി ലീഡര്‍ഷിപ്പ് പാക്കേജ് ഇടനാഴികള്‍ പ്രഖ്യാപിച്ചു
ഐടി ഇടനാഴികളില്‍ 5 ഏ ലീഡര്‍ഷിപ്പ് പാക്കേജ്

തിരുവനതപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ കേന്ദ്രം തുടങ്ങും. കിഫ്ബി വഴി 100 കോടി അനുവദിക്കും
സ്‌കില്‍ പാര്‍ക്കുകള്‍ക്ക് 350 കോടി
140 മണ്ഡലങ്ങള്‍ക്കും സ്‌കില്‍ കേന്ദ്രങ്ങള്‍ ലഭിക്കും
മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ 150 കോടി
മൈക്രോ ബയോ കേന്ദ്രങ്ങള്‍ക്ക് 5 കോടി
ഗ്രാഫീന്‍ ഗവേഷണത്തിന് ആദ്യ ഗഡുവായി 15 കോടി

യുദ്ധത്തിന് ശേഷം വന്‍ വിലക്കയറ്റം
വിലക്കയറ്റം നേരിടാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമായി 2000 കോടി

ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു
സര്‍വകലാശാല ക്യാമ്പസു്കളില്‍ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും
സര്‍വകലാശാല ക്യാമ്പസുകളോട് ചേര്‍ന്ന് സ്റ്റാര്‍ട്ട് അപ് ഇന്‍കുബേഷന്‍ യൂണിറ്റ് ഇതിനായി 200 കോടി
ഹോസ്റ്റലുകളോട് ചേര്‍ന്ന് ഇന്റര്‍നാഷണല്‍ ഹോസ്റ്റലുകള്‍
1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ നിര്‍മ്മിക്കും

പ്രതിസന്ധി കാലത്തെ കേന്ദ്ര ബജറ്റ് നിരാശാജനകം
കേന്ദ്രം പൊതു ആസ്തികള്‍ വില്‍ക്കുന്നു
സംസ്ഥാന സര്‍ക്കാരുകളെ ഇടപെടാനും അനുവദിക്കുന്നില്ല
ആഗോളവത്കരണത്തിന് കേരള ബദല്‍ സൃഷ്ടിക്കും
കൊവിഡ് കാലത്ത് വലിയ തൊഴില്‍ നഷ്ടം ഉണ്ടായി

പ്രതിസന്ധി ഒരുമിച്ച് നേരിടാമെന്ന് ആത്മവിശ്വാസം

ലോക സമാധാനത്തിനായി ഓണ്‍ലൈന്‍ സെമിനാര്‍
സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി
ആഗോള സമാധാന സെമിനാറിനായി 2 കോടി പ്രഖ്യാപിച്ചു
ലോകത്തെ പ്രമുഖരെ പങ്കെടുപ്പിക്കും
യുദ്ധ കാലത്തെ സമാധാന സെമിനാര്‍ ബജറ്റിലെ ആദ്യ പ്രഖ്യാപനം

സര്‍വ്വേ റിപ്പോര്‍ട്ട് വയ്ക്കാന്‍ ക്യത്യമായ സമയമില്ല
രണ്ടാഴ്ച്ച ഇടവേള വന്നത് കൊണ്ടാണ് റിപ്പോര്‍ട്ട് വെക്കാതിരുന്നത് സ്പീക്കര്‍, ഇന്ന് സഭയില്‍ വയ്ക്കും
ഭാവിയില്‍ ഇത് കീഴ്വഴക്കം ആകരുത് എന്ന് സ്പീക്കരുടെ റൂളിങ്

സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നേരത്തെ നല്‍കണമായിരുന്നു എന്ന് സതീശന്‍
ബജറ്റിനു ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണം എന്നതാണ് ചട്ടം
മുന്‍കൂട്ടി റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നല്‍കുന്ന രീതി ലംഘിക്കപ്പെട്ടു
സഭ സമ്മേളിച്ചില്ലെങ്കിലും മുന്‍കൂട്ടി തന്നിട്ടുണ്ട്
ബജറ്റ് അവതരണത്തിന് മുന്‍പേ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്കാന്‍ സ്പീക്കര്‍ നടപടി സ്വീകരിക്കണം എന്ന് പ്രതിപക്ഷ നേതാവ്

Leave A Reply

Your email address will not be published.

error: Content is protected !!