റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ സേനാ യൂണിറ്റുകളെ നയിക്കാന്‍ വനിതാ ഒഫീസര്‍മാര്‍ക്ക് അംഗികാരം. 108 വനിത ഓഫീസര്‍മാരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തി. 108 പോസ്റ്റുകളിലേക്ക് 244 വനിതാ ഓഫീസര്‍മാരെയാണ് പരിഗണിച്ചത്. ഇതാദ്യമായാണ് സേനയില്‍ ഇത്രയധികം വനിതാ ഓഫീസര്‍മാരെ സേനാ യൂണിറ്റുകളെ നയിക്കാന്‍ എത്തുന്നത്.
പുരുഷന്മാരുടെ തുല്ല്യ അവസരം നല്‍കാന്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മെനന്റ് കമ്മീഷന്‍ പദവി നല്‍കിയിരുന്നു. ഇനി ജൂനിയര്‍ ബാച്ചിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും പെര്‍മെനന്റ് കമ്മീഷന്‍ പദവി നല്‍കാനാണ് തിരുമാനം . ഇതിന് മുന്നോടിയായാണ് 108 വനിത ഓഫീസര്‍മാരെയാണ് കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തിയത്.