പുല്‍പ്പള്ളി മേഖലയില്‍ വിവിധ പദ്ധതികളില്‍ നിര്‍മ്മാണമാരംഭിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാതെ ആദിവാസി വീടുകള്‍.സീതാമൗണ്ട്, കാപ്പിസെറ്റ് ,ചീയമ്പം, പാറക്കടവ് പ്രദേശങ്ങളിലെ ആദിവാസി കോളനികളില്‍ നിരവധി വീടുകളാണ് നിര്‍മ്മാണത്തിന്റെ പല ഘട്ടത്തിലുള്ളത്.ഭൂരിഭാഗം വീടുകളുടെയും ഫണ്ടുകള്‍ നേരത്തെ തന്നെ വിവിധ ഗഡുക്കളായി ഉദ്യേഗസ്ഥരുടെ സഹായത്തോടെ കരാറുക്കാര്‍ വാങ്ങി പോയതോടെയാണ് ഭൂരിഭാഗം വിടുകളുടെയും നിര്‍മ്മാണ പ്രവ്യത്തികള്‍ മുടങ്ങി കിടക്കുന്നത്.ഇനി സര്‍ക്കാര്‍ പുതിയ ഫണ്ട് അനുവദിച്ചാല്‍ മാത്രമേ വിടുപണി പുര്‍ത്തികരിക്കാന്‍ കഴിയുകയുള്ളുവെന്ന് കരാറുക്കാര്‍ പറയുന്നത്.
വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഒരോ ഘട്ടവുംപുര്‍ത്തിയായല്‍ മാത്രമേ ഫണ്ട് നല്‍കാന്‍ പാടുളളുവെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും കരാറുക്കാരുടെ സമ്മര്‍ദ്ദം മൂലം പണം നല്‍കിയതോടെ ആദിവാസി കുടുംബങ്ങളുടെ വീടുപണി പുര്‍ത്തികരിക്കാതെ കരാറുക്കാര്‍ സ്ഥലം വിടുകയാണ്. ഇനി സര്‍ക്കാര്‍ പുതിയ ഫണ്ട് അനുവദിച്ചാല്‍ മാത്രമേ വിടുപണി പുര്‍ത്തികരിക്കാന്‍ കഴിയുകയുള്ളുവെന്ന് കരാറുക്കാര്‍ പറയുന്നത്.വീട് നിര്‍മ്മാണത്തിന് വേണ്ടി ഉണ്ടായിരുന്ന വീട് പൊളിച്ച് മാറ്റിയതോടെ കോളനിയില്‍ ഉള്ളവര്‍ മറ്റ് വീടുകളില്‍ കഴിയേണ്ട അവസ്ഥയിലാണ്.ട്രൈബല്‍ ഫണ്ട്, ത്രിതല പഞ്ചായത്തുകളുടെ ഭവന പദ്ധതി എന്നിവയില്‍ തുകയനുവദിച്ച വീടുകളും അനാഥമായി കിടക്കുന്നത്.കോളനിയില്‍ അനുവദിച്ച വീടുകള്‍ ഗുണഭോക്താക്കളുടെ പേരില്‍ അനുവദിക്കുകയും കരാറുകാര്‍ നിര്‍മാണം ഏറ്റെടുത്ത് നടത്തുകയുമാണ് ചെയ്തിരുന്നത്. ഇതു മുലം പണി പൂര്‍ത്തികരിക്കാത്ത വീടുകളുടെ പേരില്‍ കരാറുക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കഴിയാത്ത അവസ്ഥയാണ് ഇതുമൂലം നിര്‍മ്മാണം പാഴായി ഈ വീടുകളുടെ അവസ്ഥ പരിശോധിച്ചു പ്രത്യക പാക്കേജുണ്ടാക്കി പുതിയ വീടു നിര്‍മിക്കാനും ട്രൈബല്‍ വകുപ്പ് ആലോചിക്കുന്നുണ്ട് ആദിവാസിഭവനങ്ങളുടെ നിര്‍മാണം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നിര്‍മാണ ചുമതല പ്രത്യക ഏജന്‍സിക്ക് കൈമാറിയാല്‍ മാത്രമേ നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ കഴിയാത്ത വീടുകളുടെ പണി പൂര്‍ത്തികരിക്കാന്‍ കഴിയുകയുള്ളുവെന്നും കേളനിക്കാര്‍ പറയുന്നു. ആദിവാസികോളനികളില്‍ പുതിയ വീടുകള്‍ അനുവദിക്കുമ്പോള്‍ കരാറുക്കാര്‍ രാഷ്ട്രിയ ഇടപെടല്‍ നടത്തി കോളനിയിലെ വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്നതാണ് കോളനിയിലെ ഭൂരിഭാഗം വീടുകളും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു .