*കാഴ്ചാ വൈകല്യമുള്ളവര്‍ക്ക് സൗജന്യ കണ്ണട നല്‍കും.നേര്‍ക്കാഴ്ച പദ്ധതിക്ക് 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
*തിരുവനന്തപുരം റീജ്യണ്‍ ക്യാന്‍സര്‍ സെന്ററിന് 81 കോടി രൂപ വകയിരുത്തി. ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിന് 120 കോടി രൂപ ചെലവ് വരും. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും ആദ്യ ഗഡു അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റ് 13.8 കോടി രൂപ നീക്കിവച്ചു.
* ഗസ്റ്റ് ലെക്ചറര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കും.വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി രൂപ നീക്കി വച്ചു. സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിനുള്ള 85 കോടി രൂപ 95 കോടിയായി വര്‍ധിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോമിനായി 140 കോടി രൂപ വകയിരുത്തി. സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപ വകയിരുത്തി.സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ നടത്തിപ്പിലേക്കായി സംസ്ഥാന വിഹിതമായി 60 കോടി രൂപ നീക്കിവച്ചു. ഉച്ചഭക്ഷണം പദ്ധതിക്ക് 344.64 കോടി രൂപ വകയിരുത്തി.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സര്‍വകലാശാലകളേയും സഹായിക്കുന്നതിന് 816.7 കോടി രൂപ വകയിരുത്തി. ട്രാന്‍സ്ലേഷന്‍ ഗവേഷണത്തിനായി റിസ്‌ക് ഫണ്ട് രൂപീകരിക്കും. കണ്ണൂര്‍ സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫിയറിക് സയന്‍സസ്, കോസ്റ്റല്‍ എക്കോ സിസ്റ്റം, എക്കോ സിസ്റ്റം സ്റ്റഡീസ്, ക്വാണ്ടം കംപ്യൂട്ടിംഗ് കേന്ദ്രം, എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കും.
*ടൂറിസം ഇടനാഴികള്‍ക്കായി 50 കോടി; സംസ്ഥാനത്തുടനീളം എയര്‍ സ്ട്രിപ്പുകള്‍