വയനാട് സ്വദേശിയായ യുവാവ് സൗദിയില്‍ മരണപ്പെട്ടു.

0

തരുവണ കരിങ്ങാരി സ്വദേശി കരിയാടന്‍കണ്ടി ഉസ്മാന്‍-റാബിയ ദമ്പതികളുടെ മകന്‍ ശക്കീര്‍ (ചെക്കി 26) ആണ് മരണപ്പെട്ടത്. ഇന്നലെ വെളുപ്പിന് റിയാദില്‍ നിന്നും അല്‍ഹസയിലുള്ള മുറിയിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു.ഉറക്കത്തിലാണ് മരണം സംഭവിച്ചത് എന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.പോലീസ് എത്തി മൃതദേഹം കിംഗ് ഫഹദ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഹസയിലെ ഫുഡ് സ്റ്റഫ് കമ്പനി ജീവനക്കാരനായിരുന്നു.ഭാര്യ-ഫാന്‍സിയ.ഒരു കുട്ടിയുണ്ട്.റിയാദില്‍ തന്നെയുള്ള ജംഷീര്‍, ഇസ്ഹാഖ് എന്നിവര്‍ സഹോദരങ്ങളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!