മണ്ഡകവയല്‍ വീണ്ടും കടുവാഭീതിയില്‍.

0

മീനങ്ങാടി പഞ്ചായത്ത് മൈലമ്പാടിമണ്ഡകവയലില്‍ ആദിവാസികള്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയില്‍ കടുവ മാനിനെ കൊന്ന് ഭക്ഷിച്ചു.പ്രദേശവാസികള്‍ അറിയിച്ചതിനെതുടര്‍ന്ന്വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മാനിനെ കൊന്നത് കടുവയാണന്ന് സ്ഥിരീകരിച്ചു.പ്രദേശവാസിയായ രമേശന്‍ പശുവിനെ അഴിച്ചു കൊണ്ടുവരാന്‍ പോകുന്നതിനിടയിലാണ് കടുവ മാനിനെ പിടികൂടുന്നത് നേരിട്ട് കണ്ടത്ഇയാള്‍ ബഹളം വെച്ചതോടെ മാനിനെ
ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് ഓടിമറഞ്ഞു.മണ്ഡകവയല്‍ പ്രദേശത്ത് കടുവ സാന്നിധ്യം സ്ഥീകരിച്ചതതോടെ നാട്ടുകാര്‍ ഭീതിയിലാണ്.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഈ ഭാഗത്ത് കടുവയെ കൂട് വെച്ച് പിടികൂടിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!