പനമരം : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പനമരം പോലീസിന്റെ പിടിയിൽ. പനമരം സ്വദേശികളായ പറങ്ങോടത്ത് വീട്ടിൽ മുഹമ്മദ് അലി(36), ചുണ്ടക്കുന്ന് ശ്രീഹരി വീട്ടിൽ ഹരിദാസൻ (50), കണിയാമ്പറ്റ അരുണാലയം വീട്ടിൽ അരുൺ (48)
ഒറ്റപ്പാലം വാണിയംകുളം മൂച്ചിക്കൽ വീട്ടിൽ മുഹമ്മദ് സാദിഖ് (28) എന്നിവരാണ് പിടിയിലായയത്. 05.04.2025 ഉച്ചയോടെ രഹസ്യവിവരത്തെ തുടർന്ന് ചുണ്ടക്കുന്നുള്ള ഹരിദാസന്റെ വീട്ടിൽ പരിശോധന നടത്തിയതിലാണ് 4.71 ഗ്രാം എം.ഡി.എം. എ യുമായി ഇവർ പിടിയിലാവുന്നത്. പനമരം ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.ജി രാംജിത്തിന്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്‌പെക്ടർ ബിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, അനീഷ്. ഇ , ജിൻസ്, വിനോദ്, അനീഷ് പി.വി, സിവിൽ പോലീസ് ഓഫീസർമാരായ അജേഷ്, വിനായകൻ, ഇബ്രായിക്കുട്ടി, നിഖിൽ, ഷിഹാബ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തി ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത എം.ഡി.എം.എ യുടെ ഉറവിടത്തെക്കുറിച്ചും മറ്റും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.