തൊണ്ടര്‍നാട്ടില്‍ സ്റ്റാന്റിംഗ് കമ്മറ്റികള്‍ യുഡിഎഫിന്.
തുടര്‍ ഭരണം ലഭിച്ച ഇടതുമുന്നണിക്ക് തൊണ്ടര്‍നാട്ടില്‍ വനിതകളില്ലാത്തതിനാല്‍ മൂന്ന് സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ പദവികളും യുഡിഎഫിന് ലഭിച്ചു.മുസ്ലിം ലീഗിലെ ആമിന സത്താര്‍(വിദ്യാഭ്യാസ ആരോഗ്യം),മൈമൂന കെ.കെ(ക്ഷേമകാര്യം),കോണ്‍ഗ്രസ്സിലെ എം.ജെ കുസുമം ടീച്ചര്‍(വികസനകാര്യം), എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.എല്‍ഡിഎഫ് പാനലില്‍ വിജയിച്ച ഏഴംഗങ്ങളില്‍ ഒരു വനിത മാത്രമാണുണ്ടായിരുന്നത്.പ്രസിഡണ്ട് പദവി വനിതാസംവരണമായതിനാല്‍ വനിതാ അംഗമായ അംബികാഷാജിയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്നു.യുഡിഎഫ് പാനലില്‍ വിജയിച്ച ആറ് പേരും വനിതകളാണ്.ബിജെപിയിലെ രണ്ടംഗങ്ങള്‍ മത്സര രംഗത്ത് നിന്നും മാറി നിന്നതോടെയാണ് യുഡിഎഫ് സ്റ്റാന്റിംഗ് കമ്മറ്റികള്‍ ലഭിച്ചത്.