രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ജനുവരി ഒന്നു മുതൽ ചെക്കുകൾക്ക് പുതിയ പോസിറ്റീവ് പേ സംവിധാനം നടപ്പാക്കുന്നു. ചെക്ക് ഇടപാടുകൾ കൂടുതല്‍ സുരക്ഷിതമാക്കുന്ന തിന്റെ ഭാഗമാണ് ഇത്.
50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകൾക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കൂടി നൽകേണ്ടി വരും. ചെക്ക് ഇഷ്യു ചെയ്യുന്നയാൾ അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തുക, ചെക്ക് തീയതി, കൊടുക്കുന്ന ആളുടെ പേര് എന്നിവ നൽകേണ്ടിവരും. – എസ്ബിഐ അറിയിച്ചു.ഡിജിറ്റല്‍ പണമിടപാടിലെ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായിട്ടാണ് ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക ക്രമക്കേട് തടയുന്നതിന് പുതിയ മാര്‍ഗ രേഖ ആര്‍ ബി ഐ പുറത്തിറക്കിയിട്ടുള്ളത്. ചെക്കുകള്‍ വ്യാജമായി സമര്‍പ്പിച്ചും കള്ള ഒപ്പിട്ട് നല്‍കിയും മറ്റും വലിയ തുകകള്‍ തട്ടിച്ചെടുക്കാറുണ്ട്. ഇത് തടയാന്‍ പല നടപടികള്‍ സ്വീകരിച്ചിരുന്നു എങ്കിലും നൂറ് ശതമാനം വിജയമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെക്കുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള നടപടിയുമായി റിസർവ് ബൈങ്ക് രംഗത്തെത്തിയത്.