വെള്ളമുണ്ട പുളിഞ്ഞാല്‍,മൊതക്കര റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധം.നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണി പൂര്‍ത്തീകരിക്കുന്നത്.നിരവധി പരാതികള്‍ വിവിധ കോണുകളില്‍ നല്‍കിയിട്ടും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പൊടി ശല്യം കൊണ്ട് പ്രദേശവാസികള്‍ എല്ലാം രോഗബാധിതരായി കഴിഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലേക്കും മദ്രസകളിലേക്കും എത്തുന്ന പിഞ്ചുകുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലേക്ക് എത്തുന്നത് പൊടിയില്‍ കുളിച്ചാണ്.റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നിരവധി പരാതികള്‍ വിവിധ കോണുകളില്‍ നല്‍കിയിട്ടും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കണ്ണില്‍ പൊടിയിടാന്‍ ചില സ്ഥലങ്ങളില്‍ വെള്ളം നനയ്ക്കുന്നുണ്ടെങ്കിലും. ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം നനച്ച് പൊടിക്ക്ശമനം കാണാന്‍ കരാറുകാരന്‍ തയ്യാറാകുന്നില്ല.അധികൃതരുടെ ഒത്താശയോടെയാണ് ഇങ്ങനെ നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍. വെള്ളമുണ്ട പോലീസ് ഹൗസ് ഓഫീസര്‍ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു