പക്ഷിപ്പനി സംസ്ഥാന ദുരന്തം: 38,000 പക്ഷികളെ കൊന്നു നശിപ്പിക്കാനാണ് തീരുമാനം

0

കേരളത്തില്‍നിന്ന് കോഴിയും മുട്ടയും തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി.

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രോഗം കൂടുതല്‍ വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തുമായി 38,000 പക്ഷികളെ കൊന്നു നശിപ്പിക്കാനാണ് തീരുമാനം. കേരളത്തില്‍നിന്ന് കോഴിയും മുട്ടയും തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി

തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശന ജാഗ്രതാനിര്‍ദേശം നല്‍കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ രോഗം പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ കെ എം ദിലീപ് ആലപ്പുഴയില്‍ പറഞ്ഞു. നശിപ്പിക്കുന്ന വളര്‍ത്തുപക്ഷികള്‍ക്ക് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയംനീണ്ടൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലും വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കു ന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.ജില്ലാകളക്ടര്‍ രൂപീകരിച്ച എട്ട് ദ്രുതകര്‍മസേനകളാണ് താറാവു കളെയും മറ്റ്പക്ഷികളെയുംകൊല്ലുന്നത്.

 

രോഗം സ്ഥിരീകരിച്ച ഫാമില്‍ ആറു സംഘങ്ങളെയും പുറത്ത്‌രണ്ട് സംഘങ്ങളെയും നിയോഗിച്ചു. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ്അനില്‍ ഉമ്മന്‍,മൃഗസംരക്ഷണവകുപ്പ് ജില്ലാ ഓഫീസറുടെ ചുമതലവഹിക്കുന്ന ഡോക്ടര്‍ ഷാജി പണിക്കശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!