48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പൊതു വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്ന എല്ലാവരും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമാകുകയാണ്. ഇത് ലോകത്ത് തന്നെ ആദ്യമാണ്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് മുറികളില്‍ ചര്‍ച്ച നടക്കും. കുട്ടികള്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഈ അഭിപ്രായങ്ങള്‍ സ്‌കൂള്‍തലത്തിലും ബി ആര്‍ സി തലത്തിലും ക്രോഡീകരിച്ചതിനു ശേഷം എസ് സി ഇ ആര്‍ ടിക്ക് കൈമാറും.ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ ക്രമം ആഗോളതലത്തില്‍ പരിഗണിക്കപ്പെടുന്ന കാലമാണ്. അതിന്റെ പുതിയ മാറ്റങ്ങളോട് സജീവമായി സംവദിക്കാന്‍ ശേഷിയുള്ള പാഠ്യപദ്ധതി അനിവാര്യമാണ്. അതിനായുള്ള പുതിയ ചുവടുവെപ്പ് എന്ന നിലയില്‍ വേണം പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കുട്ടികളുടെ ചര്‍ച്ചകളെ കാണാനെന്നും മന്ത്രി വി ശിവന്‍കുട്ടി.
Sign in
Sign in
Recover your password.
A password will be e-mailed to you.