ക്രിസ്തുമസ്ആഘോഷിച്ച് കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസ്

0

മാനന്തവാടി ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബോണ്ട് സര്‍വ്വീസിലാണ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് വൈവി ധ്യമാര്‍ന്ന ക്രിസ്തുമസ് ആഘോഷം ഒരുക്കിയത്. ബസുകള്‍ നക്ഷത്രങ്ങളും, ബലൂണുകളും കൊണ്ട് അലങ്കരിച്ചു .പുല്‍ക്കൂ ടും ഒരുക്കിയിരുന്നു.പുക്കോട് വെറ്റിനറി സര്‍വ്വകലാശാല സര്‍വ്വീസ് നടത്തുന്ന ബസ്സില്‍ വെച്ച് ജീവനക്കാരും യാത്രക്കാ രും ക്രിസ്തുമസ് പാപ്പയും ചേര്‍ന്ന് കേക്ക് മുറിച്ച് വിതരണം ചെയ്തു.

കൊവിഡ് പശ്ചാത്തലത്തിലാണ് മുന്ന് മാസം മുമ്പ് മാനന്തവാടി യില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് ബോണ്ട് സര്‍വ്വീസ് ആരംഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാരെ ഉദ്ദേശിച്ചാണ് പ്രധാനമായും സര്‍വ്വീസ് ആരംഭിച്ചതെങ്കിലും മറ്റ് യാത്രക്കാര്‍ക്കും ഏറെ ഉപകാര പ്രദമായിരുന്നു ഈ സര്‍വ്വീസ്. സ്ഥിരമായ കണ്ട് മുട്ടലിലൂടെ യാത്രക്കാരും ജീവനക്കാരും തമ്മില്‍ വലിയ ഒരു ആത്മ ബന്ധം തന്നെ ഉടലെടുത്തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ക്രിസ്തുമസ്സ് ആഘോഷം സംഘടിപ്പിച്ചത്.

ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.യാത്രക്കാര്‍ ഒരേ നിറത്തി ലുള്ള വസ്തങ്ങള്‍ ധരിച്ചാണ് എത്തിയത്. സര്‍വ്വീസി ന്റെ വിജയകരമായ നടത്തിപ്പിന്റെ് സന്തോഷ സൂചകമായി കൂടിയാണ് ഇത്തരത്തില്‍ ഒരു ആഘോഷം സംഘടിപ്പിച്ചതെന്ന് ഡിപ്പോ സൂപ്രണ്ട് സുധീര്‍ റാം പറഞ്ഞു. ജിവനക്കാരായ അന്‍വര്‍ സാദിഖ്, കെ ആര്‍ ഗിരീഷന്‍, ദിനേശന്‍, വിജയാനന്ദ്, യാത്രക്കാരായ ജോണ്‍സണ്‍, ജാസ്മിന്‍, ലീന, ആശ ലക്ഷ്മി, ജിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!