പശുക്കളില്‍ വൈറസ് രോഗം വ്യാപിക്കുന്നു

0

ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കി ജില്ലയില്‍ പശുക്കള്‍ക്ക് വൈറസ്രോഗം വ്യാപിക്കുന്നു. ലംബീ സ്‌കിന്‍ ഡിസീസ് (എല്‍എസ്ഡി) എന്ന ചര്‍മ്മരോഗമാണ് പശുക്കളില്‍ പടര്‍ന്നു പിടിക്കുന്നത്. ഇതിനകം ജില്ലയില്‍ 400ല്‍ ഏറെ പശുക്കളെ രോഗം ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ക്കിടെ രോഗ വ്യാപനം കൂടി ആയതോടെക്ഷീര കര്‍ഷകര്‍ പ്രതിസന്ധി യിലാണ്.

വെള്ളമുണ്ട, തിരുനെല്ലി, കണിയാമ്പറ്റ,അമ്പലവയല്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ രോഗ വ്യാപനം കൂടുതലാണ്.പശുക്കളുടെ ദേഹത്ത് കുമിളകള്‍ പോലുള്ള തടിപ്പുകള്‍ ഉണ്ടാകുന്നതാണ് രോഗലക്ഷണം. പല പശുക്കള്‍ക്കും പനിയും കാലില്‍ നീരും ബാധിക്കുന്നുണ്ട്. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് കൊണ്ടുവന്ന പശുക്കളില്‍ നിന്നാണ് ജില്ലയിലേക്ക് രോഗം എത്തിയതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു.
ഈച്ചകള്‍, കൊതുക് എന്നിവയാണ് രോഗം പകര്‍ത്തുന്നത്.

രോഗം ബാധിച്ച പശുവില്‍നിന്ന് ഇച്ചകള്‍, കൊതുകുകള്‍ എന്നിവ വഴി 30 കിലോമീറ്റര്‍ അകലേക്ക് വരെ രോഗം പകര്‍ ന്നിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. തൊഴുത്ത് അണുമുക്ത മാക്കുകയുംപ്രതിരോധ കുത്തിവെപ്പ് എടുക്കുകയുമാണ് രോഗം തടയാനുള്ള മാര്‍ഗം.ഈ വര്‍ഷമാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ടുതന്നെആവശ്യത്തിന് പ്രതിരോധ മരുന്ന് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇതുവരെ
4000 ഡോസ് വാക്‌സിന്‍ പശുക്കള്‍ക്ക് നല്‍കി കഴിഞ്ഞു. 100 ഡോസിന് 9000രൂപയാണ് വില. അസുഖം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് 5 കിലോ മീറ്റര്‍ചുറ്റളവിലാണ് കുത്തിവെപ്പ് നടത്തുന്നത്. റിങ് വാക്‌സിനേഷന്‍ എന്നാണ്കുത്തിവെപ്പ് അറിയപ്പെടുന്നത്. കൂടുതല്‍ വാക്‌സിന്‍ തമിഴ്‌നാട്ടില്‍ നിന്ന്
എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!