കുറുക്കന്മൂലയിലെ കടുവാശല്യം: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

0

കൽപ്പറ്റ: കുറുക്കൻ മൂലയിൽ നാട്ടിൽ ഇറങ്ങി സ്വൈര്യജീവിതം തടസ്സപ്പെടുത്തിയ കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും  വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിനും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌‌ രാഹുൽ ഗാന്ധി എം പി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു.

‘കഴിഞ്ഞ കുറച്ച്‌ നാളുകളായി വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ ജനരോഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  കടുവയെ പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് സജീവമായി നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടായില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. വന്യജീവി ആക്രമണം മൂലം വളർത്തുമൃഗങ്ങൾ  നഷ്‌ടപ്പെടുന്നവർക്ക്‌, പ്രത്യേകിച്ച് വിലകൂടിയ കന്നുകാലികളെ വളർത്തുന്ന കർഷകർക്ക് വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാരം തീർത്തും അപര്യാപ്തമാണ്‌. കഴിഞ്ഞ മൂന്നാഴ്ചയോളമായി കടുവയുടെ ആക്രമണം ശമനമില്ലാതെ തുടരുന്നതിനാൽ പ്രശ്‍നം പരിഹരിക്കാൻ സർക്കാർ എത്രയും വേഗം ഇടപെടണം. പ്രസ്തുത കടുവയെ എത്രയും വേഗം പിടികൂടി അനുയോജ്യമായി പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമാക്കണം. ഗ്രാമീണ ജനതയുടെ ഉപജീവന മാർഗമായ കന്നുകാലികൾ നഷ്‌ടപ്പെടുമ്പോൾ നഷ്ടപരിഹാരമായി നൽകുന്ന തുക വർധിപ്പിക്കുന്നത് പരിഗണിക്കണം’ – രാഹുൽ ഗാന്ധി എം പി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!