ഭീമന്‍ നക്ഷത്രമൊരുക്കി യുവജന കൂട്ടായ്മ
മഹാമാരിയിലും ക്രിസ്തുമസിനെയും പുതുവത്സരത്തെയും വരവേല്‍ക്കാന്‍ ഭീമന്‍ നക്ഷത്രമൊരുക്കി യുവജന കൂട്ടായ്മ. തലപ്പുഴ പുതിയിടം ആര്‍ട്‌സ് & സ്‌പോട്ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരാണ് സമാധാനത്തിന്റെ സന്ദേശമുയര്‍ത്തി നക്ഷത്രമൊരുക്കിയത്.ഏകദേശം ആറര മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമുള്ള നക്ഷത്രമാണ് ഉണ്ടാക്കിയത്.ഏകദേശം 1200 രൂപ ചിലവില്‍ നിര്‍മ്മിച്ച ഈ വെള്ളി വെളിച്ചം കാണാന്‍ നിരവധി ആളുകളാണ് തലപ്പുഴ പുതിയിടം പ്രദേശത്ത് എത്തുന്നത്.
കൊവിഡും കൊറോണയും പിടിമുറുക്കും മുന്‍പ് 2020 ഫെബ്രുവരിയിലാണ് തലപ്പുഴ പുതിയിടം പ്രദേശത്ത് ഒരു യുവജന കൂട്ടായ്മ രൂപം കൊണ്ടത്. സമീപ പ്രശേത്തെ 20 പേരടങ്ങുന്ന ചെറുപ്പക്കാരുടെ സംഘം ആര്‍ട്ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന് രൂപം നല്‍കി. ക്ലബ്ബ് രൂപീകരിച്ച് രണ്ട് മാസം പിന്നിട്ടപ്പോള്‍ തന്നെ കൊവിടെന്ന മഹാമാരി ഇവരുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു.ഒരുപാട് നല്ല നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണമെന്ന് കരുതിയെങ്കിലും കൊറോണയുടെ പശ്ചാത്തലം എല്ലാം തകിടം മറിഞ്ഞു. പിന്നീടവര്‍ ചിന്തിച്ചത് മറ്റൊന്നുമല്ല സമാധാനത്തിന്റെയും ശാന്തിയുടെയും പ്രതീകമായ ഒരു നല്ല നക്ഷത്രമുണ്ടാക്കുക അതവര്‍ ചെയ്യുകയും ഉണ്ടായി. ക്ലബ് ഭാരവാഹികമായ അനില്‍ മൈക്കിള്‍,റംഷാദ്,ജഫീന്‍,അഷില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നക്ഷത്രം ഒരുക്കിയത്.