കേരളത്തില്‍ ഓഗസ്റ്റ് 2 മുതല്‍ 5 വരെയുള്ള ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ (64.5 115.5 മില്ലിമീറ്റര്‍) മഴയ്ക്കും, ഓഗസ്റ്റ് 2 മുതല്‍ 4 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്ത/ അതിതീവ്രമായ മഴയ്ക്കും (204 മില്ലിമീറ്ററില്‍ കൂടുതല്‍) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നു റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ വടക്കന്‍ കേരളത്തിലേക്കും അതിതീവ്രമഴ വ്യാപിക്കുമെന്നാണു പ്രവചനം.