വയനാട് ജില്ലാ അറിയിപ്പുകള്‍

0

വയോമധുരം പദ്ധതി അപേക്ഷ ക്ഷണിച്ചു

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള പ്രമേഹരോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം നടത്തുന്ന വയോമധുരം പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ www.swd.kerala.gov.in ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ കള്‍ അനുബന്ധ രേഖകള്‍ സഹിതം ജനുവരി 10 നുള്ളില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സാമൂഹ്യനീതി വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ 673122 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. മുന്‍ വര്‍ഷങ്ങളില്‍ ഗ്ലൂക്കോമീറ്റര്‍ ലഭ്യമായവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

സീറ്റ്  ഒഴിവ്

ഐ.എച്ച്ആര്‍ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍ : 9567375960.

അസാപ് കോഴ്‌സ് പ്രവേശനം

കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള  അസാപ് കേരള,  ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ നൈപുണി വികസന കോഴ്സുകള്‍  ആരംഭിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മെഡിക്കല്‍ കോഡിങ് കോഴ്‌സുകളാണ് തുടങ്ങുന്നത്. ഐ.ഐ.ടി പാലക്കാടിന്റെ സര്‍ട്ടിഫിക്കേറ്റോടു കൂടി നടത്തുന്ന ബിസിനസ് അനലിറ്റിക്‌സ് കോഴ്‌സിലും  പ്രവേശനം തുടരുന്നു. കോഴ്‌സുകളെല്ലാം ഓണ്‍ലൈന്‍ വഴിയാണ് നടക്കുക. കോഴ്‌സുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9746885505 / 9495999665 / 9447425521 /എന്നീ നമ്പറുകളില്‍  വിളിക്കുകയോ ചെയ്യുക.

വാക്-ഇന്‍-ഇന്റര്‍വ്യൂ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചെതലയത്ത് സ്ഥിതി ചെയ്യുന്ന ഗോത്ര പഠന ഗവേഷണ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.  ഇംഗ്ലീഷ് വിഷയത്തില്‍ യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 23 ന് ഉച്ചക്ക് 12 ന്  ഐ.ടി.എസ്.ആര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.   ഫോണ്‍ : 9961665214, 9744550033, 9605884635.

ലൈഫ് ഭവന പദ്ധതി ; വെരിഫിക്കേഷന്‍ നടത്തണം

ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ പട്ടികയില്‍ നിന്ന് അര്‍ഹരായ ഭൂരഹിത ഭവനരഹിതരെയും ഭൂമിയുള്ള ഭവന രഹിതരെയും കണ്ടെത്തുന്നതിനുള്ള അര്‍ഹത പരിശോധന അന്തിമ ഘട്ടത്തില്‍. എടവക ഗ്രാമപഞ്ചായത്ത് , മാനന്തവാടി , സുല്‍ത്താന്‍ ബത്തേരി ,കല്‍പ്പറ്റ നഗരസഭകളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. തദ്ദേശ സ്വയം ഭരണ സ്ഥാപനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരാണ് ഓരോ വാര്‍ഡിലും അര്‍ഹത പരിശോധന നടത്തുന്നത്. പ്രത്യേക മൊബൈല്‍ ആപ്പുപയോഗിച്ചാണ് പരിശോധന.  ജില്ലയില്‍ 38959 പേര്‍ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുണ്ട്.  ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ഇതുവരെ വെരിഫിക്കേഷന്‍ നടത്തിയില്ലാത്ത അപേക്ഷകര്‍ ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ടതാണെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ പി .സി .മജീദ് അറിയിച്ചു.

DISTRICT INFORMATION OFFICE Wayanad

5:44 PM (2 hours ago)

to media-wayanad

ജില്ലാ കളക്്ടറുടെ പരാതി പരിഹാര അദാലത്ത്

പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഡിസംബര്‍ 22 ന് മാനന്തവാടി താലൂക്കിലെ എല്ലാ വില്ലേജുകളിലേയും,  ഡിസംബര്‍ 23ന് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ എല്ലാ വില്ലേജുകളിലേയും, ഡിസംബര്‍ 24 ന് വൈത്തിരി താലൂക്കിലെ എല്ലാ വില്ലേജുകളിലേയും പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കും.  അദാലത്തില്‍ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം ,ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണ് പരിഗണിക്കുക്. അപേക്ഷകള്‍ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ മുഖേന ഡിസംബര്‍ 20 ന് 5 വരെ നല്‍കാവുന്നതാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!