പന്തല്ലൂര്‍ ആനപ്പള്ളത്ത് അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാന്‍ കുങ്കി യാനകള്‍ എത്തി.മുതുമലയില്‍ നിന്നുമാണ് മൂന്ന് കുങ്കിയാനകള്‍ എത്തിയത്. ഡ്രോണു പയോഗിച്ച് തിരച്ചില്‍ നടത്തി കൊമ്പനെ കണ്ടെത്തി മയക്കു വെടിവെച്ചു പിടികൂടാനാണ് വനം വകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം പന്തല്ലൂര്‍ ആനപ്പള്ളത്ത് അച്ഛ നെ യും മകനെയും ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാ നയെ പിടികൂടാന്‍ തമിഴ്‌നാട് വനം വകുപ്പ് ശ്രമം ആരംഭിച്ചു. മുതുമലയില്‍ നിന്നുമെത്തിച്ച മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയും ഡ്രോണു പയോഗിച്ചും ആനയെ കണ്ടെത്തി മയക്കുവെടി വച്ച് പിടികൂടി മുതുമലയില്‍ എത്തിക്കാനാണ് തീരുമാനം. നാല് സംഘങ്ങളായി വനംവകുപ്പ് ജിവ നക്കാരും മൂന്ന് വെറ്ററിനറി സര്‍ജന്‍മാരുമാണ് കാട്ടാനയെ പിടികൂടാന്‍ വനത്തില്‍ തിരച്ചില്‍ നടത്തുന്നത്.കാട്ടാനയുടെ ആക്രമണത്തില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലായി 4 പേരാണ് ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത്. പ്രദേശങ്ങളില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇന്നലെ പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താലും, ഊട്ടി – ബത്തേരി സംസ്ഥാന പാത ഉപരോധവും നടന്നിരുന്നു. തുടര്‍നാണ് ആനയെ പിടികൂടാന്‍ നടപടികള്‍ ആരംഭിച്ചത്.