കൈനാട്ടിയില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ നാളെ മുതല്‍ തെളിയും

0

 

കല്‍പ്പറ്റ കൈനാട്ടിയില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകള്‍ നാളെ മുതല്‍ തെളിയും. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്‍ായ 14 ലക്ഷം രൂപ ചെലവഴിച്ചാണ് സിഗ്‌നല്‍ സ്ഥാപിക്കുന്നത്. കെല്‍ട്രോണിനായിരുന്നു നിര്‍മ്മാണ ചുമതല. നാളെ വൈകുന്നേരം 3 മണിക്ക് ടി.സിദ്ധീഖ് എം.എല്‍.എ. കൈനാട്ടിയില്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.കല്‍പ്പറ്റ,സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മൂന്ന് ഭാഗത്തേക്കും ഓട്ടോമാറ്റിക് സിഗനല്‍ ലൈറ്റുകള്‍ തെളിയും. ബള്‍ബടക്കമുള്ള സംവിധാനങ്ങളും ഇലക്ട്രിഫിക്കേഷന്‍ ജോലികളും പൂര്‍ത്തിയാക്കി ഓട്ടോമാറ്റിക് സംവിധാനത്തിന്റെ സമയക്രമീകരണം നടപ്പാക്കിയാണ് ട്രാഫിക് സിഗനല്‍ യാഥാര്‍ത്ഥ്യമാവുന്നത്.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്കും, ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ദിനേന കൈനാട്ടി ജംഗ്ഷനിലെത്തുന്നത്. ഇത് പലപ്പോഴും ഗതാഗതകുരുക്കിന് കാരണമാവാറുണ്ടണ്‍്. സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്കുള്ള ബസ് വെയിറ്റിംഗ് ഷെഡ് നേരത്തെ നഗരസഭ മാറ്റി സ്ഥാപിച്ചിരുന്നു. ഇതോടെ കൈനാട്ടി ജംഗ്ഷനിലെ ആള്‍ക്കൂട്ടവും ഗതാഗത തടസ്സവും ഇല്ലാതെയായി. നാളെ നടക്കുന്ന പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!