ബാറുകൾ തുറന്നതോടെ ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാനൊരുങ്ങി സർക്കാർ
ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍. ബാറുകള്‍ തുറന്ന സാഹചര്യത്തില്‍ ആപ്പിന് പ്രസക്തിയില്ലെന്നാണ് എക്സൈസ് വകുപ്പിൻ്റെ വിലയിരുത്തല്‍. അതേ സമയം ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നിലനിര്‍നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച കമ്പനി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ മെയ് 27 മുതൽ ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയതാണ് മദ്യവില്‍പ്പന നടന്നിരുന്നത് ബാറുകളിലെ കൗണ്ടറുകള്‍ വഴിയും പാഴ്സല്‍ വില്‍പ്പന മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കി.ആപ് വഴിയുള്ള ബുക്കിംഗ് ബിവറേജസ് , കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കി.ബാറുകളില്‍ ബുക്കിംഗില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യത്തില്‍ ആപ്പ് വഴി ബുക്കിംഗ് തുടരുന്നത് ബെവ്കോക്കും കണ്‍സ്യൂമര്‍ ഫെഡിനും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ബെവ്ക്യൂ ആപ്പ് ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്.