കര്‍ഷക സമരം 19ാം ദിവസത്തിലേക്ക്; പ്രതിരോധിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു

0

19-ാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരം ഡല്‍ഹി അതിര്‍ ത്തികളില്‍ ശക്തമായി തുടരുന്നതിനിടെ ഹരിയാന, ഉത്തര്‍പ്ര ദേശ് അതിര്‍ത്തികളില്‍ സേനാവിന്യാസം ശക്തമാക്കി. അതേ സമയം കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂറ്റന്‍ മാര്‍ച്ചു കളുമായി കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുകയാണ്.

കര്‍ഷകരെ തടയാന്‍ ഡല്‍ഹി- ഗുരുഗ്രാം അതിര്‍ത്തിയില്‍ 1000 ല്‍ ഏറെ പൊലീസുകാരെയും ഫരീദാബാദ്, പല്‍വല്‍, ബദര്‍ പൂര്‍ എന്നിവിടങ്ങളിലായി 3500 പൊലീസുകാരെയും നിയോ ഗിച്ചു. കൂടുതല്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അതിര്‍ത്തിക ളില്‍ സ്ഥാപിച്ചു.

ഡല്‍ഹി- ആഗ്ര, ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതകളിലെ ഉപ രോധ സമരം ഇന്നും തുടരും. രാജസ്ഥാനിലെ ഷാജ ഹാന്‍പൂ രില്‍ നിന്ന് ട്രാക്ടര്‍ മാര്‍ച്ചുമായാണ് ഡല്‍ഹി- ജയ്പൂര്‍ ദേശീ യപാതയില്‍ കര്‍ഷകര്‍ എത്തിയത്. സമരം ശക്തമായി തുടരു ന്ന ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ രാവിലെ 8 മണി മുതല്‍ 5 മണി വരെ കര്‍ഷകര്‍ നിരാഹാരം സമരം നടത്തും

കര്‍ഷക സമരത്തിന് വിവിധ കോണില്‍ നിന്ന് പിന്തുണ ഏറി വരികയാണ്. ഡിസംബര്‍ 19ന് മുന്‍പ് ആവശ്യങ്ങള്‍ അംഗീക രിക്കണമെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇല്ലെങ്കില്‍ ട്രെയിന്‍ തടയ ലിലേക്ക് സമരം കടക്കും. എന്നാല്‍ കര്‍ഷകരെ അനുനയിപ്പിച്ച് വീണ്ടും ചര്‍ച്ചയ്ക്കുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തു ന്നുണ്ട്. അതേസമയം ആദ്യം നിയമം പിന്‍വലിക്കുക പിന്നീട് ചര്‍ച്ച ആകാം എന്ന നിലപാടിലാണ് കര്‍ഷകര്‍

Leave A Reply

Your email address will not be published.

error: Content is protected !!