കൊവിഡ് വ്യാപനം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം

0

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ റിസോര്‍ട്ടുകളിലെ സ്വിമ്മിങ് പൂളുകള്‍, സ്പാകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ലാ കലക്ടര്‍ .ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും റിസോര്‍ട്ടുകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എ. ഗീത നിര്‍ദ്ദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത വ്യാപാരി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഒമിക്രോണ്‍ വകഭേദം ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും റിസോര്‍ട്ടുകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എ. ഗീത നിര്‍ദ്ദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത വ്യാപാരി പ്രതിനിധികളുടെ യോഗത്തിലാണ് രോഗവ്യാപനം കുറയ്ക്കാന്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

കടകളില്‍ ആള്‍ക്കൂട്ടം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുക, ഓണ്‍ലൈന്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുക, മാസ്‌ക്ക്- സാനിറ്റൈസര്‍ ഉപയോഗവും ലഭ്യതയും ഉറപ്പാക്കുക, ചെറിയ ലക്ഷണങ്ങളുള്ള തൊഴിലാളികളെയും കടകളില്‍ നിന്ന് താത്ക്കാലികമായി മാറ്റിനിര്‍ത്തുക, ആള്‍കൂട്ടം ഉണ്ടാകാന്‍ കാരണമാകും വിധം ഈ സമയത്തില്‍ കടകളില്‍ ഓഫറുകള്‍ പ്രഖ്യാപിക്കാതിരിക്കുക, ഓഫറുകള്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കായി പരിമിതപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കലക്ടര്‍ മുന്നോട്ടുവെച്ചു.

യോഗത്തില്‍ എ.ഡി.എം ഷാജു എന്‍.ഐ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, കേരള ഹോട്ടല്‍സ് ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷന്‍, ഹാറ്റ്സ് തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!