കൊവിഡ്:നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്

0

കൊവിഡില്‍ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ നേരിടാന്‍ പ്രാഥമിക സര്‍ജ് പ്ലാനിന് ആരോഗ്യ വകുപ്പ് രൂപം നല്‍കി. ആശുപത്രി കിടക്കകള്‍,ഐസിയു,വെന്റിലേറ്റര്‍,ഓക്സിജന്‍ ബെഡുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി. കേന്ദ്ര വ്യോമമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം സംസ്ഥാനത്തെ വിമാനതാവളങ്ങളില്‍ പുനരാരംഭിച്ച കൊവിഡ് പരിശോധന തുടരുകയാണ്. റാന്‍ഡം സാമ്പിളിങ്ങിലൂടെ യാത്രക്കാരില്‍ 2% പേരുടെ പരിശോധനയാണ് നടത്തുന്നത്. ഒപ്പം രോഗലക്ഷണങ്ങളുള്ള യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നു. വിമാനതാവങ്ങളിലെ പരിശോധന ആരംഭിച്ച് നാല് ദിവസം പിന്നിടുമ്പോഴും ജനിതക വകഭേദം വന്ന കൊവിഡ് വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിക്കാത്തത് ആശ്വാസമാണ്.എന്നാല്‍ പ്രതിദിനം ശരാശരി നൂറില്‍ താഴെ കേസുകള്‍ സംസ്ഥാനത്തുണ്ടാകുന്നുണ്ട്. 7000 സാമ്പിളുകള്‍ പരിശോധിച്ച കഴിഞ്ഞ ദിവസം 90 ഓളം കേസുകളാണ് കൊവിഡ് പോസിറ്റീവായത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടോയെന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ്.പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതല്‍ കൊവിഡ് സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാനാണ് ജില്ലകള്‍ക്കുള്ള നിര്‍ദേശം. ആശുപത്രികളില്‍ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്കുംതീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവര്‍ക്കും കൊവിഡ് പരിശോധന നടത്തും.

 

Leave A Reply

Your email address will not be published.

error: Content is protected !!