ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ റവന്യു ടീമും ജില്ലാ എക്സൈസ് ടീമും തമ്മില്‍ നടത്തിയ സൗഹൃദ ഫുട്ബോള്‍ മത്സരം ശ്രദ്ദേയമായി. കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് ജില്ലാ എക്സൈസ് ടീം ജില്ലാ റവന്യു ടീമിനെ തോല്‍പ്പിച്ചു. ലഹരിക്കെതിരെ അണിചേരുക, ലഹരി വിമുക്ത കേരളം യജ്ഞത്തില്‍ പങ്കാളികളാവുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മത്സരം.
ഫുട്ബോള്‍ മത്സരം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ വി. അബൂബക്കര്‍, കെ അജീഷ്, എം.കെ രാജീവന്‍, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ഹുസൂര്‍ ശിരസ്ദാര്‍ അബ്ദുള്‍ ഹാരിസ്, എക്സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി ,റിക്രിയേഷന്‍ ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍്കി. .