പള്ളികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വൈദീകർക്കും വിശ്വാസികൾക്കും ക്രൈസ്തവ സഭകളുടെ നിർദ്ദേശം. കെ.സി.ബി.സിയും യാക്കോബായ സഭയും ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.കൊവിഡ് മാനദണ്ഡപ്രകാരം പള്ളികളിൽ ജനപങ്കാളിത്തം കുറയ്ക്കണമെന്ന് കെസിബിസി സർക്കുലറിൽ പറയുന്നു. വിശ്വാസികൾ ഓൺലൈനിലൂടെ കുർബാനയിൽ പങ്കെടുത്താൽ മതിയെന്ന് യാക്കോബായ സഭയും അറിയിച്ചു.
പെരുന്നാളുകളിൽ ആഘോഷങ്ങൾ ഒഴിവാക്കാൻ സഭ നിർദ്ദേശം നൽകി. കൊവിഡ് തീവ്രത കുറയുന്നത് വരെ വിവാഹങ്ങൾ നീട്ടിവയ്ക്കണമെന്നും യാക്കോബായ സഭ അറിയിച്ചു. ആരാധനാലയങ്ങളിൽ പ്രാർത്ഥനയുടെ ദൈർഖ്യം കൂടരുതെന്നും സഭ നിർദേശിച്ചു. കഴിയുന്നത്രയും വിശ്വാസികൾ ഓൺലൈനിലൂടെ കുർബ്ബാനയിൽ പങ്കെടുത്താൽ മതിയെന്നും കൊവിഡ് തീവ്രത കുറയുന്നത് വരെ വിവാഹം, മാമോദീസ ഉൾപ്പെടെയുള്ള കൂദാശകൾ നീട്ടിവയ്ക്കണമെന്നും സഭ നിർദ്ദേശിച്ചു.
അടുത്ത മാസം ഏഴാം തീയതി ക്രൈസ്തവ സഭകൾ പ്രാർത്ഥന ദിനമായി ആചരിക്കും.