കോഴിക്കോട് ജില്ലയിൽ അഞ്ച് ഇടത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വടകര, നാദാപുരം, വളയം, കുറ്റ്യാടി, പോത്തുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു മുതൽ നാളെ വൈകിട്ട് വരെയാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്.
അതേ സമയം, മലപ്പുറം ജില്ലയിൽ രാത്രി കാല നിരോധനാജ്ഞ ഏർപ്പെടുത്തി. ഇന്നു മുതൽ ഡിസംബർ 22 വരെയാണ്. രാത്രി 8 മണി മുതൽ രാവിലെ 8 മണിവരെയാണ് നിരോധനാജ്ഞ.
കാസർഗോഡ് ജില്ലയിൽ 10 പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 8 മണി മുതൽ നാളെ രാത്രി 12 മണിവരെയാണ് നിരോധനാജ്ഞ.