രാജ്യത്ത് ലൈംഗിക കുറ്റകൃത്യ കേസുകളിൽ വധശിക്ഷ വിധിക്കുന്നതിൽ വർധനവുള്ളതായി റിപ്പോർട്ട്

0

രാജ്യത്ത് ലൈംഗിക കുറ്റകൃത്യ കേസുകളിൽ വധശിക്ഷ വിധിക്കുന്നതിൽ വൻ വർധനവ്. കഴിഞ്ഞവർഷം വാചാരണക്കോടതികൾ വിധിച്ച മൊത്തം വധശിക്ഷകളിൽ 65 ശതമാനവും ലൈംഗിക കുറ്റകൃത്യവുമായി ബന്ധപ്പെട്ടതിനാണ്. ഈ കേസുകളിൽ ഭൂരിഭാഗവും ഇരകൾ കുട്ടികളാണ്.

 

ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിഭാഗം ശേഖരിച്ച കണക്കിലാണ് ഈ വിവരം. ലൈംഗിക കുറ്റകൃത്യ കേസുകളിൽ വധശിക്ഷ ക്രമാനുഗതമായി വർധിച്ചുവരികയാന്ന് റിപ്പോർട്ടിൽ പറയുന്നു. 2016 ൽ വിചാരണക്കോടതികൾ വിധിച്ച വധശിക്ഷകളിൽ17.64 ശതമാനമാണ് ലൈംഗിക കുറ്റകൃത്യവുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. 2019 ൽ ഇത് 53 ശതമാനമായി വർധിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇത്തരം കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ കേസുകളിൽ 82 ശതമാനവും ഇരകൾ പ്രായപൂർത്തിയാകാത്തവരാണ്. ലൈംഗിക കുറ്റകൃത്യങ്ങളുടെ അനുപാതത്തിലുണ്ടായ വർധനവിന് കാരണം കൂടുതൽ ആളുകൾ ഈ കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കാൻ തുടങ്ങിയതാണെന്ന് നിയമ വിദഗ്ധർ പറയുന്നു. നിർഭയ കേസിൽ കുറ്റക്കാർക്ക് എതിരായ വധശിക്ഷാ പ്രസ്താവം ഉണ്ടായതിന് ശേഷം ആണ് ഇത്തരം പരാതികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട തുടങ്ങിയതെന്നും പഠനം പറയുന്നു. 2020 ഡിസംബർ 31 ലെ കണക്കനുസരിച്ച് ഉത്തർപ്രദേശ് കോടതികളാണ് വധശിക്ഷ കൂടുതലും വിധിച്ചത്. പശ്ചിമ ബംഗാളാണ് രണ്ടാം സ്ഥാനത്ത്. കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ വർഷം വിചാരണ കോടതികൾ പുറപ്പെടുവിച്ച വധശിക്ഷയുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 2020 ൽ ആകെ 77 വധശിക്ഷ വിധിച്ചു. 2019 ൽ ഇത് 103 ആയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!