പോക്‌സോ; യുവാവ് അറസ്റ്റില്‍

0

തൊണ്ടര്‍നാട് : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കുഞ്ഞോത്ത് പന്നിയോടന്‍ വീട്ടില്‍ ഷഫീഖ് (27) നെയാണ് തൊണ്ടര്‍നാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ 2020 മുതല്‍ പല തവണകളായി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായും കുട്ടിയുടെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയതായും പരാതിയില്‍ പറയുന്നു. ഇയാള്‍ ഇതിനു മുന്‍പ് കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്. അസി : സബ് ഇന്‍സ്പെക്ടര്‍ നൗഷാദ്, സിവില്‍ പോലീസ് ഓഫീസര്‍ ഷിന്റോ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!