ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു
ബഹ്റൈനിൽ നിലവിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 1758 ആയി കുറഞ്ഞു . 174 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 65 പേർ പ്രവാസികളാണ്. 104 പേർക്ക് സമ്പർക്ക ത്തിലൂടെ യും. അഞ്ചു പേർക്ക് വിദേശ യാത്രകളിൽ നിന്നുമാണ് രോഗം പിടിപെട്ടത്.16 പേർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ട്.187 പേർ കഴിഞ്ഞദിവസം രോഗവിമുക്തി നേടി.