നൂല്‍പ്പുഴ പഞ്ചായത്തിനെ ഇല്ലാതാക്കുന്ന നിലവില്‍ പുറത്തിറങ്ങിയിരിക്കുന്ന ബഫര്‍സോണ്‍ ഉപഗ്രഹസര്‍വേ മാപ്പിനെതിരെ നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രമേയം പാസാക്കി. പഞ്ചായത്തിലെ 17 വാര്‍ഡുകളിലും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം വിളിച്ചുചേര്‍ത്ത അടിയന്തര ഗ്രാമസഭകളിലാണ് പ്രമേയം പാസാക്കിയത്. നടപിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പേരില്‍ മാത്രം നിലനില്‍ക്കുന്ന വയനാട് വന്യജീവിസങ്കേതം റദ്ദ്ചെയ്യണമെന്ന് പ്രമേയത്തില്‍ ആവശ്യം
നിലവില്‍ വയനാട് വന്യജീവിസങ്കേതങ്ങള്‍ക്കുചുറ്റും ബഫര്‍സോണ്‍ അടയാളപ്പെടുത്തി പുറത്തിറങ്ങിയിരിക്കുന്ന ഉപഗ്രഹ സര്‍വ്വേ മാപ്പിനെതിരെയാണ് നൂല്‍പ്പുഴ പഞ്ചായ്ത്തില്‍ പ്രമേയം പാസാക്ക്ിയിരിക്കുന്നത്. കഴിഞ്ഞദിവസം അടിയന്തര ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്താണ് പ്രമേയം പാസാക്കിയത്.നൂല്‍പ്പുഴ പഞ്ചായത്തിന്റേതായ പുറത്തുവിരിക്കുന്ന ബഫര്‍സോണ്‍ മാപ്പ് വളരെ അപൂര്‍ണമാണ്. ജനങ്ങള്‍ തിങ്ങിപാര്‍്ക്കുന്ന വന്യജീവിസങ്കേതത്തിലെ ജനവാസകേന്ദ്രങ്ങളെ മാപ്പില്‍ നിന്നും പൂണ്ണമായി ഒഴിവാക്കിയിരിക്കുകയാണ്. നൂല്‍പ്പുഴ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ബഫര്‍സോണില്‍ ഉള്‍പ്പെട്ടതാണ്. ഇതുകാരണം നൂല്‍പ്പുഴ പഞ്ചായത്തിനെ തന്നെ ഇല്ലാതാക്കാനുള്ള നീക്കത്തെ ശക്തമായി പഞ്ചായത്ത് അവഗണിക്കുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പേരില്‍മാത്രം നിലനില്‍ക്കുന്ന വയനാട് വന്യജീവിതംസങ്കേതം റദ്ദ് ചെയ്യണമെും മാത്രമല്ല പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാസ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടുത്തി ജനപ്രതിനിധികളുടെ സമ്മതത്തോടെ മാത്രമേ നൂല്‍പ്പുഴ പഞ്ചായത്തിലെ മാപ്പ് പ്രസിദ്ദീകരിക്കാവൂ എന്നുമുള്ള പ്രമേയമാണ് ഗ്രാമസഭകള്‍ പാസാക്കിയിരിക്കുന്നത്.പഞ്ചായത്തിലെ 17 വാര്‍ഡുകളിലും ഒരേസമയം ഗ്രാമസഭകള്‍ വിളിച്ചുചേര്‍്ത്താണ് പ്രമേയം പാസാക്കിയത്. കൂടാതെ ഓരോ വാര്‍ഡുകളിലും ജനങ്ങളുടെ ആക്ഷേപങ്ങളും തങ്ങളുടെ വീടുകളും സ്ഥാപനങ്ങളും മാപ്പില്‍ ചേര്‍ക്കാനുമാവശ്യമായ അപേക്ഷ അയക്കാനുള്ള സംവിധാനവും പഞ്ചയാത്ത് തന്നെ മുന്‍കൈയ്യെടുത്ത് ചെയ്യാനുമാണ് തീരുമാനം.