ഖത്തറില്‍ കോവിഡ് പരിശോധന കര്‍ശനമാക്കിയതോടെ കൂടുതല്‍ പേര്‍ പിടിയില്‍

0

ഖത്തറില്‍ കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശന മാക്കിയതോടെ കൂടുതല്‍ പേര്‍ പിടിയിലായി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ കുറ്റത്തിന് 132 പേരാണ് ഒടുവിലായി പിടിയിലായത്. നിബന്ധനകള്‍ ലംഘിച്ചുള്ള കാര്‍യാത്ര, ഹോം ക്വാറന്‍റൈന്‍ നിബന്ധന ലംഘിച്ച് പുറത്തിറങ്ങല്‍ തുടങ്ങി കുറ്റങ്ങളുടെ പേരിലും കൂടുതല്‍ പേര്‍ക്കെതിരെ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വരുംദിവസങ്ങളിലും കർശന പരിശോധനകൾ നടത്തി നിയമലംഘകർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!