അമ്പലവയല്‍ ആസിഡ് ആക്രമണം: നാടിനെ ഞെട്ടിച്ച് കൊടുംക്രൂരത… പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു !

0

അമ്പലവയലില്‍ ഫാന്റം റോക്കിന് സമീപം ആസിഡ് ആക്രമണത്തില്‍ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരുക്ക്. ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് സനലിനുവേണ്ടി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്ന് ഉച്ചയോടെയാണ് അമ്പലവയലില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്പലവയല്‍ ആറാട്ടുപാറ ഫാന്റംറോക്കിന് സമീപം താമസിക്കുന്ന കണ്ണൂര്‍ ഇരട്ടി സ്വദേശികളായ ലിജിത, മകള്‍ അളകനന്ദ എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരുവര്‍ക്കുനേരെയും ആസിഡ് ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട ലിജിതയുടെ ഭര്‍ത്താവ് സനലിനുവേണ്ടി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്ന് ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്.

കുടംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. ഒന്നര മാസമായി ലിജിതയും മകളും ഫാന്റംറോക്കില്‍ ബേക്കറിയും കൂള്‍ബാറുമുള്ള ചെറിയകട ആരംഭിച്ച താമസം തുടങ്ങിയിട്ട്്. ആക്രമണത്തില്‍ പരുക്കേറ്റ ഇരുവരെയും പ്രദേശവാസികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ലിജിതക്ക് 80 ശതമാനവും കുട്ടിക്ക് 55 ശതമാനവും പൊള്ളലേറ്റതായും കുട്ടി അളകനന്ദയെ അടിയന്തിര ശസ്ത്രകൃയക്കായി മാറ്റിയതായും ആശ്രുപത്രി അധികൃതര്‍ പറഞ്ഞു.

ലിജിതയും മക്കളുമായി അകന്ന് കഴിഞ്ഞിരുന്ന സനല്‍ കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തി ഇവരുമായി ബഹളമുണ്ടാക്കിയിരുന്നതായും ഇക്കാര്യം പൊലിസില്‍ അറിയിച്ചിരുന്നതായും പ്രദേശാവാസികള്‍ പറഞ്ഞു. ആക്രമണത്തിനുശേഷം പ്രതി ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടതായും പ്രദേശവാസികള്‍ പറയുന്നു. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി പ്രദീപ്കുമാര്‍, അമ്പലവയല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ കെ എ എലിസബത്ത് എന്നിവരുടെ നേതൃതത്വില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി..

 

Leave A Reply

Your email address will not be published.

error: Content is protected !!