2023 ഏപ്രില്‍ മാസം9ന് ഈസ്റ്റര്‍, 15 ന് വിഷു, 21 ന് അല്ലെങ്കില്‍ മാസപ്പിറവി കാണുമ്പോള്‍ ചെറിയ പെരുന്നാള്‍ എന്നിവയാണ് ഈ മാസം ആഘോഷിക്കപ്പെടുന്നത്.മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്പ് 1990 ഏപ്രില്‍ മാസത്തിലാണ് മൂന്ന് മത വിഭാഗങ്ങളുടെയും ആഘോഷങ്ങള്‍ ഒരേ മാസം എത്തിയത്.അതിന് ശേഷം 2023 ഏപ്രില്‍ മാസത്തിലാണ് മൂന്ന് മത വിഭാഗങ്ങളുടെയും ആഘോഷങ്ങള്‍ ഒരുമിച്ച് എത്തുന്നത്.ഈസ്റ്റര്‍,വിഷു,ചെറിയപരുന്നാള്‍ എന്നീ ആഘോഷങ്ങളാണ് ഒരുമിച്ചെത്തുന്നത്‌ചന്ദ്രപ്പിറവിനോക്കിയാണ് ഇസ്ലാം മതം ഓരോ മാസത്തേയും ഒന്നാം തീയ്യതി കണക്കാക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് മുപ്പത്തിമൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ഹിജ്‌റ വര്‍ഷത്തില്‍ ഒരു വര്‍ഷത്തെ മാറ്റം ഉണ്ടാവാന്‍ കാരണം.1990 ഏപ്രില്‍ 26ന് വ്യാഴാഴ്ചയായിരുന്നു ചെറിയ പെരുന്നാള്‍ .മൂന്ന് മതവിഭാഗങ്ങളുടെയും ആഘോഷങ്ങള്‍ റംസാന്‍ (ഏപ്രില്‍ ) മാസത്തില്‍ ആയതിനാല്‍ വിശ്വാസികളെല്ലാം സന്തോഷത്തിലുമാണ്.മൂന്ന് ആഘോഷങ്ങളും ഒരുമിച്ച് എത്തുന്നതിനാല്‍ എല്ലാ മേഖലകളിലെയും വ്യാപാരികള്‍ക്കും ഏറെ തിരക്കുള്ള സമയമാണ് ഈ ഏപ്രില്‍ മാസം.