പൊലീസ് നടുറോഡില്‍വെച്ച് മര്‍ദ്ദിച്ചതായി പരാതി ആരോപണം തെറ്റാണെന്ന് ബത്തേരി എസ് ഐ

0

കൈകാണിച്ചിട്ട് നിര്‍ത്താതെ പോയെന്നാരോപിച്ച് ഇരുചക്രയാത്രക്കാരായ യുവാക്കളെ പൊലീസ് നടുറോഡില്‍വെച്ച് മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി സഹദ റസിഡന്റ്സ് അതുല്യ ഭവനില്‍ യാസര്‍(22)ഒപ്പമുണ്ടായിരുന്ന അവാദ്(17) എന്നിവരെയാണ് ബത്തേരി പൊലിസ് കല്ലൂര്‍ 67ല്‍ വച്ച് മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്.മര്‍ദ്ദിച്ചുവെന്നുള്ള ആരോപണം തെറ്റാണന്ന് ബത്തേരി എസ് ഐ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കല്ലൂര്‍ 67ല്‍ നമ്പികൊല്ലി റോഡില്‍ രാജീവ് ഗാന്ധി സ്‌കൂള്‍ ജംഗ്ഷനുമുന്നില്‍ വെച്ചാണ് സംഭവം. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയെന്നാ രോപിച്ചാണ് പൊലിസ് മര്‍ദ്ധിച്ചതെന്നാണ് ആശുപത്രിയില്‍ കഴിയുന്ന കോഴി്ക്കോട് സ്വദേശി യാസര്‍ ആരോപിക്കുന്നത്. കൈകാണിച്ചത് തങ്ങള്‍ കണ്ടില്ലെന്നും കൈവശമുണ്ടായിരുന്ന വിലകൂടിയ ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ചെന്നും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നും യാസര്‍ ആരോപിക്കുന്നു.

പിന്നീട് ആളുകള്‍ കൂടിയതോടെ പൊലിസ് ബൈക്കുമെടുത്ത് പോകുകയും തങ്ങളോട് സ്റ്റേഷനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ അവശനായ യാസറിനെ പിന്നീട് നാട്ടുകാരാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പൊലിസ് പറയുന്നിതങ്ങനെയാണ്. കല്ലൂര്‍ 67ല്‍ വാഹനപരിശോധന നടത്തുന്നതിനിടെ ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്കിലെത്തിയ ഇവരെ കൈകാണിച്ചരുന്നു.

എന്നാല്‍ ബൈക്ക് നിര്‍ത്താതെ ഇവര്‍ പോകുകയും തുടര്‍ന്ന് ചെക്കിംഗ് കഴിഞ്ഞ് നമ്പികൊല്ലി വഴിക്ക് മടങ്ങുന്ന സമയം പാതയോരത്ത് വാഹനം കണ്ട് എടുത്തു പോരുകയായി രുന്നുവെന്നും . സംഭവത്തില്‍ എഫ് ഐ ആര്‍ ഇട്ടതായും പൊലിസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!