എന്‍ ഊര് വയനാടിന്റെ നാഴികകല്ലായി മാറും മന്ത്രി കെ.രാധാകൃഷ്ണന്‍

0

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കേരളത്തിന്റെ പ്രത്യേകിച്ച് വയനാടിന്റെയും വികസനത്തില്‍ നാഴിക കല്ലായി മാറുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. വൈത്തിരിയില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രത്യക്ഷമായും പരോക്ഷമായും നിരവധി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നതാണ് എന്‍ ഊര് സംരംഭം. ആദിവാസി ജീവിത ചാരുതകളെ സംരക്ഷിക്കുന്നതോടൊപ്പം അടിസ്ഥന വിഭാഗത്തിന്റെ സമൂലമായ പുരോഗതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഈ പദ്ധതികളെല്ലാം ലക്ഷ്യത്തിലെത്തണം.

ആദിവാസി മേഖലകളില്‍ ചെലവഴിക്കുന്ന ഫണ്ടുകളുടെ വിനിയോഗം കൃത്യമായി പരിശോധിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സമാജികരുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളു#െട സഹകരണത്തോടെ പദ്ധതികളെക്കുറിച്ച് അവലോകനം നടത്തും. ഇത് സംബന്ധിച്ചുള്ള മാര്‍ഗ്ഗ രേഖ തയ്യാറായതായും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!