ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഇനി വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴില്‍

0

വാര്‍ത്ത പോര്‍ട്ടലുകള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം. ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെ ഉള്ളടക്കം ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും. വാര്‍ത്താ വിതരണ മന്ത്രാലയം ഇതിനായി ഉത്തരവിറക്കി

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള സിനിമ , ഡോക്യുമെന്ററികള്‍,വാര്‍ത്ത, രാഷ്ട്രിയ സംഭവവികാസങ്ങളെ കുറിച്ചുള്ള വിവരണങ്ങളെല്ലാം ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും. ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

അതിന്റെ തുടക്കമായാണ് നെറ്റ് ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള ഒടിടി പ്ലാറ്റ് ഫോമുകള്‍, വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവയെ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയുള്ള ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തിറക്കും. വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും ഓണ്‍ലൈന്‍ വിനോദ പ്ലാറ്റ്‌മോമുകള്‍ക്കും ലൈസന്‍സ് ഉള്‍പ്പെടെ നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!