ദ്രൗപതി മുര്‍മുവിന്റെ വിജയം ലോകത്തിന് തന്നെ മാതൃക പി.കെ കൃഷ്ണദാസ്

0

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന്റെ വിജയം ലോകത്തിന് തന്നെ മാതൃകയെന്ന് ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.നാളെ നടക്കുന്ന സത്യപ്രതിജ്ജയുടെ ഭാഗമായി മാനന്തവാടിയില്‍ കോളനി സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രൗപതി മുര്‍മുവിന്റെ വിജയം ഒരു സാമൂഹ്യ വിപ്ലവത്തിന്റെ ഉദാഹരണമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും അധകൃതവര്‍ഗ്ഗത്തോടുമുള്ള ബി.ജെ.പിയും നയമാണ് അത് വ്യക്തമാക്കുന്നത്.ആദിവാസി സമൂഹം തങ്ങളുടെതെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, സി.പി.എം മുന്നണികളുടെ കാപട്യം രാഷ്ട്രപതി തിരഞ്ഞെടുപ്പിലൂടെ പുറത്തുവന്നെന്നും ആത്മാര്‍ത്തതയുണ്ടെങ്കില്‍ ആദിവാസി സമൂഹത്തോട് ഇരു മുന്നണികളും മാപ്പ് ചോദിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.മാനന്തവാടി മണ്ഡലത്തിലെ ഒണ്ടയങ്ങാടി എടപ്പടി , ഒഴക്കോടി പുതിയകണ്ടി എന്നീ കോളനികളാണ് സന്ദര്‍ശ്ശിച്ചത്.ജില്ലാ പ്രസിഡന്റ് കെ.പി മധു, എസ് റ്റി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ മുകുന്ദന്‍ പള്ളിയറ മണ്ഡലം പ്രസിഡന്റ് ഷിംജിത് കണിയാരം ജില്ലാ സെക്രട്ടറി കണ്ണന്‍ കണിയാരം, സംസ്ഥാന കമ്മിറ്റി അംഗം സജി ശങ്കര്‍, എസ ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ എ.ബാബു, ജില്ലാ സെക്രട്ടറി കണ്ണന്‍ കണിയാരം, സംസ്ഥാന കമ്മിറ്റി അംഗം സജി ശങ്കര്‍, എസ റ്റി മോര്‍ച്ച ജില്ലാ പ്രസിഡന്റ എ.ബാബു,എസ് റ്റി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ അയിനിത്തേരി, മണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് പാല്‍വെളിച്ചം,മഹേഷ് വാളാട്, എസ് റ്റി മോര്‍ച്ച സ്റ്റേറ്റ് കമ്മിറ്റി അംഗം ചന്ദു അരീക്കര, മണ്ഡലം സെക്രട്ടറി രജീഷ്, സുമ, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി കെ സി സനല്‍, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ സുഭാഷ് തലപ്പുഴ, ജില്ലാ സെല്‍ കോഡിനേറ്റര്‍ അമൃത് രാജ് തുടങ്ങിയവര്‍ അനുഗമിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!