സൈബര്‍ സെല്ലില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തിയ പ്രതി പിടിയില്‍

0

 

ജില്ലാ സൈബര്‍ സെല്ലില്‍ വിളിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അസഭ്യവര്‍ഷം നടത്തിയ പ്രതി പിടിയില്‍. കുന്നംകുളം മരത്തന്‍ക്കോട് സ്വദേശിയും സോഷ്യല്‍ മീഡിയയില്‍ മാര്‍ലി എന്ന വിളിപേരുള്ള ഹബീബ് റഹ്‌മാന്‍ (29)ആണ് പോലീസിന്റെ പിടിയിലായത്. സൈബര്‍ പോലിസിന് തന്നെ ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല എന്ന് പ്രതിവാട്സ് ആപ്പ് ഗ്രൂപ്പുകളിലും യൂറ്റൂബ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയും ഇയാള്‍ പ്രചരപ്പിച്ചിരിപ്പിച്ചിരിന്നു.ഇയാള്‍കെതിരെ മറ്റു ജില്ലകളില്‍ സമാനമായ കേസുകള്‍ നിലവില്‍ ഉണ്ട്.

നിരവധി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ഉള്‍പ്പെട്ടുത്തി വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുകയും, പരസ്പരം പോര്‍വിളികളും തെറിവിളികളും നടത്തുന്ന ഗ്രൂപ്പുകളില്‍ നിന്നും തനിക്കും തന്റെസുഹൃത്തുക്കള്‍ക്കുമെതിരെ പോര്‍വിളികള്‍ നടത്തുന്ന വരുടെ നമ്പര്‍ ഒരുപ്രത്യേക കോള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് വിദേശത്തിരുന്ന് എം എല്‍ എയും എംപി യും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്രമുഖരെയും ജില്ലാ കളക്ട്ടര്‍മാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയുംവിളിച്ച് അസഭ്യ ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്പ്രതി ചെയ്തിരുന്നത്. ഇത്തരം കോളുകള്‍ റികോര്‍ഡ് ചെയ്ത് എതിരാളികള്‍ക്ക് അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

നാലു മാസത്തോളംപ്രതിയുടെ നീക്കങ്ങള്‍ വയനാട് സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒആയിരുന്ന ജീജീഷ് പി കെയുടെ നേത്യത്വത്തില്‍ സൈബര്‍സെല്ലിലെയും, സൈബര്‍ പോലീസ് സ്റ്റേഷനിലെയും പോലീസുകാര്‍സസൂക്ഷ്മം നിരീക്ഷിച്ച് പ്രതി നാട്ടില്‍ എത്തുന്ന വിവരം മനസ്സിലാക്കി മറ്റുജില്ലകളെ കൂടി എകോപിപ്പിച്ച് പ്രതിയെ വലയിലാക്കുകയായിരുന്നു. വ്യാജ വാട്സ് ആപ്പ് നമ്പറുക്കള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളുംമുതിര്‍ന്നവരും ഇത്തരം ഗ്രൂപ്പുകളില്‍ വ്യാപകമായി

Leave A Reply

Your email address will not be published.

error: Content is protected !!